അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും; 27ന് ടോക്കിയോയിലേക്ക്

modi-third
SHARE

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിൽ എത്തുന്ന മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും.

ജപ്പാനില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രിയായ നേതാവാണ് അബെ. ജൂലൈ 8ന് നരാ നഗരത്തിൽ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഷിൻസോ അബെയെ (67) അക്രമി വെടിവച്ചത്. കഴുത്തിന്റെ വലതുഭാഗത്തും ഹൃദയത്തിലുമാണ് വെടിയുണ്ട തുളച്ചുകയറിയത്. പ്രഥമ ശുശ്രൂഷ നൽകി അബെയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി. ചികിത്സയ്ക്കിടെ 100 കുപ്പി രക്തം നൽകിയെങ്കിലും ഫലം കണ്ടില്ല. വെടിവച്ച മുൻ നാവികസേനാംഗം തെറ്റ്‌സുയ യമഗാമിയെ (41) സംഭവ സ്ഥലത്തുനിന്നു തന്നെ പിടികൂടിയിരുന്നു.

MORE IN WORLD
SHOW MORE