യുക്രെയ്നിലെ മാനം നിറയെ അജ്ഞാത പേടകങ്ങൾ; ആശങ്കയേറ്റി റിപ്പോർട്ട്

ufoukraine-20
ചിത്രം: ഗൂഗിൾ
SHARE

തലസ്ഥാന നഗരമായ കീവിന്റെ ആകാശം നിറയെ അജ്ഞാത പേടകങ്ങൾ പ്രത്യക്ഷപ്പെടുന്നതായി യുക്രെയ്ൻ നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ റിപ്പോർട്ട്. യുദ്ധം നടക്കുന്നതിനാൽ ഈ പേടകങ്ങൾ വ്യോമ സന്നാഹങ്ങൾ ആകാമെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.

യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്ൻ വാനനിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. കീവ്, സമീപത്തുളള ഗ്രാമങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഈ നിരീക്ഷണം. കീവിലും വിനാരിവ്ക ന്ന ഗ്രാമത്തിലും നിരീക്ഷണത്തിനായി രണ്ട് പ്രത്യേക ക്യാമറകളും വച്ചു. ഡസൻകണക്കിനു വിചിത്ര പേടകങ്ങളെ വാനനിരീക്ഷകർ കണ്ടെത്തിയെന്നാണ് ഗവേഷകർ പ്രീപ്രിന്റ് ഡേറ്റബേസായ ആർക്സിവിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

കോസ്മിക്സ്, ഫാന്റംസ് എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് തങ്ങൾ കണ്ട അജ്ഞാത പേടകങ്ങളെ ഗവേഷകർ തരംതിരിച്ചത്. പശ്ചാത്തലത്തിലെ ആകാശത്തേക്കാളും പ്രകാശമാനമായ വസ്തുക്കളാണ് കോസ്മിക്സ്. ഫാന്റംസ് ആകാശത്തെ അപേക്ഷിച്ച് ഇരുണ്ട വസ്തുക്കളും. ഫാന്റം ഗണത്തിലുള്ള വസ്തുക്കൾ 3 മുതൽ 12 അടി വരെ വീതിയുള്ളവയായിരുന്നെന്നും ഇവയ്ക്ക് മണിക്കൂറിൽ 53000 കിലോമീറ്റർ എന്ന അതിവേഗത്തിവരെ സഞ്ചരിക്കാൻ സാധിച്ചതായി ശ്രദ്ധയിൽപെട്ടെന്നും യുക്രെയ്നിയൻ ഗവേഷകർ പറഞ്ഞു. അജ്ഞാത പേടകങ്ങള്‍ എന്താണെന്ന ഔദ്യോഗിക നിരീക്ഷണത്തിനായി കാത്തിരിക്കുകയാണ് യുക്രെയ്നിലെ ജനങ്ങൾ.

MORE IN WORLD
SHOW MORE