നുരഞ്ഞ് പതഞ്ഞ് ജർമനി; ബിയർ നുണയാൻ പരമ്പരാഗത ആഘോഷകാലം

October-Fest
SHARE

ലോകത്തിലെ ഏറ്റവും വലിയ ബിയര്‍‍ ഫെസ്റ്റിവലായ ഒക്ടോബര്‍‍ ഫെസ്റ്റിന്റെ 187 ാം പതിപ്പിന് ജര്‍‍മ്മനിയില്‍‍ തുടക്കമായി. പാരമ്പരാഗത ആഘോഷം ഒക്ടോബര്‍‍ 3 നു സമാപിക്കും.

ബിയര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ജര്‍മനിയില്‍ ആഘോഷകാലമാണ്. ഏകദേശം ആറുലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഒക്ടോബര്‍ ഫെസ്റ്റിന് തുടക്കമായിരിക്കുന്നു. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം ബിയറൊഴുകുന്നു എന്നതുതന്നെ. വിപുലമായ സൗകര്യങ്ങളാണ് മ്യൂണിച്ചിലെ മദ്യശാലകളില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ബിയര്‍ മാത്രമല്ല ഇവിടുത്തെ ആകര്‍ഷണം. ഒട്ടേറെ വിനോദ ഉപാധികളും ആഘോഷ പരിപാടികളും ഉണ്ടാകും. ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്.

എന്നാല്‍ ബിയറിനും ഭക്ഷണത്തിനും പണം കൊടുക്കണം. ഒരുലിറ്റര്‍ ബിയറിന് ഏകദേശം 11 യൂറോ, അതായത് എണ്ണൂറ് രൂപയിലധികം വിലവരും.. കോവിഡിനെത്തുടര്‍‍ന്നു 2 വര്‍‍ഷമായി റദ്ദാക്കിയിരുന്ന ഫെസ്റ്റ് ഇത്തവണ പുനരാരംഭിച്ചതോടെ  പ്രതിസന്ധിയിലായിരുന്ന ബിയര്‍‍ വ്യാപാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്  ജര്‍‍മ്മനിയിലെ വ്യവസായികള്‍‍ . അതേസമയം ‍ പണപ്പെരുപ്പം മൂലം  ബിയര്‍‍ വിലയിലുണ്ടായ വന്‍‍ വര്‍‍ധനവ് സഞ്ചാരികളുടെ എണ്ണം കുറയ്ക്കുമോയെന്ന ആശങ്കയും അധികൃതര്‍‍ക്കുണ്ട്.

MORE IN WORLD
SHOW MORE