
ഇനിയുള്ള പത്തുദിവസം ബ്രിട്ടന് ദുഖാചരണത്തിന്റെയും അധികാര കൈമാറ്റത്തിന്റേതുമാണ്. എലിസബത്ത് രാജ്ഞിയുടെ മരണനാന്തര ചടങ്ങുകളും ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചുമതലയേല്‍ക്കലും ഏറെ ശ്രദ്ധയോടെ ആണ് ബ്രിട്ടീഷ് ജനത കാണുന്നത്.
ഇന്നലെ രാത്രിയാണ് ബ്രിട്ടീഷ് രാജ്ഞി ഈ ലോകത്തോടെ വിടപറഞ്ഞത്. ബാല്‍മോറലിലെ കൊട്ടാരത്തിലാണ് രാജ്ഞിയുടെ മൃതദേഹം. പത്തുദിവസത്തെ ദുഖാചരണത്തിന്റെ ആദ്യദിവസമായ ഇന്ന് രാജ്യം ഒരുമിനിറ്റ് മൗനം ആചരിക്കും. ഹൈഡ് പാര്‍ക്കിലും ടവര്‍ഹില്ലിലും ആചാരിവെടി മുഴങ്ങും. ചാള്‌സ് രാജാവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കാണും. രാജ്യത്തോടുള്ള പ്രസ്താവന റെക്കോര്ഡ് ചെയ്യും. പിന്നീട് അത് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യും. ഏള്‍ മാര്‍ഷലിനെ കണ്ട് സംസ്കാരച്ചടങ്ങുകളുടെ നടപടിക്രമങ്ങളില്‍ ഒപ്പുവയ്ക്കും.
രണ്ടാംദിനമായ ശനിയാഴ്ച;
എലിസബത്ത് രാജ്ഞിയുെട മൃതദേഹം ബാല്‍മോറില്‍ നിന്ന് റോഡ് മാര്‍ഗം ഹോളി റൂഡിലേക്ക് കൊണ്ടുപോകും. ചാള്‍സ്് രാജാവ് പ്രിവി കൗണ്‍സില്‍ അംഗങ്ങളും സര്‌ക്കരിലെ ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കളും മുന്‍കാല നേതാക്കളും ഉള്‍പ്പെടുന്ന പ്രവേശന കൗണ്‍സിലില്‍ സംബന്ധിക്കുംകാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പും ഈ യോഗത്തിലുണ്ടാകും. ഇവിടെ വച്ച് സത്യപ്രതിജ്ഞയും ചെറിയ ഒരു പ്രസംഗവും നടത്തും. ഹൈഡ് പാര്‍ക്കില്‍ 41 ആചാരവെടികളും ലണ്ടന് ടവറില്‍ 62ആചാരവെടികളും മുഴങ്ങും.
മൂന്നാംദിവസം;
എഡിന്‍ബറോയിലെ സെന്റ് ജൈല്സ് കത്തീഡ്രലില് രാജ്ഞിക്കായി പ്രത്യേക പ്രാര്‍ഥന ചടങ്ങ് നടക്കും. രാജകുടുംബാംഗങ്ങള്‍ ഇതില്‍ പങ്കെടുക്കും. ചാള്‍സ് രാജാ സ്കോട്ട്ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റരെ കാണും. അവിടെ അദ്ദേഹത്തിനായി 21 ആചാരവെടികള്‍ മുഴങ്ങും.
നാലാംദിവസം;
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സെന്റ് ജൈല്സ് കത്തീഡ്രലില്‍ നിന്ന് ലണ്ടനിലേക്ക് കൊണ്ടുപോകും. ട്രെയിന്‍ മാര്‍ഗം രാത്രിയാണ് യാത്ര. അന്നേദിവസം ചാള്‍സ് രാജാവും ഭാര്യയും വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ അനുശോചന സന്ദേശങ്ങള്‍ വായിച്ചുകേള്‍ക്കും.
അഞ്ചാംദിവസം;
ലണ്ടനിലെത്തിക്കുന്മ രാജ്ഞിയുടെ മൃതദേഹം ബെക്കിങ്ങാം കൊട്ടാരത്തിലേക്ക് കൊണ്ടുപോകും. അവിടെ ബ്രിട്ടീഷ് ജനതയ്ക്ക് രാജ്‍ഞിക്ക് ആദരം അര്‍പ്പിക്കാം.അന്ന് ബെല്‍ഫാസ്റ്റിലാണ് ചാള്‍സ് രാജാവിന്റെ സന്ദര്‍ശനം.
ആറാംദിവസം;
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ബെക്കിങ്ങാം കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ് മിനിസ്്റ്ററിലേക്ക് കൊണ്ടുപോകും. ശവമഞ്ചത്തിന്റെ പുറത്ത് റോയല്‍ സ്റ്റാന്‍ഡാര്‍ഡും കിരീടവും വച്ചിട്ടുണ്ടാകും. വളരെ സാവധാനത്തിലുള്ള ഈ വിലാപയാത്രയില്‍ ചാള്‍സ് രാജാവിന് പിന്നിലായി വില്യം രാജകുമാരനും ഹാരിയും അനുഗമിക്കും പിന്നാലെ മറ്റ്് രാജകുടുംബാംഗങ്ങളും. ഒപ്പം മിലിട്ടറി പരേഡുമുണ്ടാകും. വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലെ ചെറുപ്രാര്‍ഥനയ്ക്ക് ശേഷം മൃതദേഹം അവിടെ സൂക്ഷിക്കും
ഏഴാംദിവസം;
ഏഴാംദിവസമാണ് ലോകനേതാക്കള്‍ എലിസബത്ത് രാജ്ഞിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തുന്നത്. ലോകത്തിലെ വിവിധ നേതാക്കള്‍ വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലേക്ക് എത്തും. അന്നേദിവസം ചാള്‍സ് രാജാവ് രാജകുടുംബാംഗങ്ങളുമായി ബെക്കിങ്ങാംകൊട്ടാരത്തില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തും
എട്ടാംദിവസം ;
ചാള്‍സ് രാജാവ് പ്രധാനമന്ത്രിയെ കാണും
ഒന്‍പതാംദിവസം;
വെസ്റ്റ് മിനിസ്റ്റര്‍ ആബേയില്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കും. രാജകുടുംബാംഗങ്ങളും ലോകനേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങുകള്‍ക്ക് ശേഷം ഒന്നരമൈല്‍ നീളുന്ന വിലാപയാത്ര. ഇത് ബെക്കിങ്ങാം കൊട്ടാരം കടന്ന് വെല്ലിങ്ടണ്‍ ആര്‍ച്ചിലേക്കും വിന്‍സറിലെ അന്ത്യവിശ്രമസ്ഥലത്തേക്കും നീങ്ങും. അതിനുമുമ്പായി ലാസ്റ്റ് പോസ്റ്റും ദേശീയഗാനവും ആലപിക്കും.