' അടുത്തത് നിങ്ങളാണ്'; റുഷ്ദിക്ക് പിന്നാലെ ജെ.കെ. റൗളിങിനും വധഭീഷണി

rowling-14
SHARE

ഹാരിപോട്ടർ കഥകളിലൂടെ ലോകമെങ്ങുമുള്ള കുട്ടികളുെടയും മുതിർന്നവരുടെയും മനം കവർന്ന ജെ.കെ. റൗളിങിന് വധഭീഷണി. സൽമാൻ റുഷ്ദിക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് റൗളിങ് ഇട്ട ട്വിറ്റീലാണ് ഭീഷണിയുണ്ടായത്. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണം വേദനിപ്പിക്കുന്നതാണെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുമായിരുന്നു റൗളിങ് ട്വീറ്റിൽ കുറിച്ചത്. എന്നാൽ ' കൂടുതൽ വിഷമിക്കേണ്ട, അടുത്തത് നിങ്ങളാണ്' എന്നായിരുന്നു റിപ്ലെ ആയി വന്നത്. ഭീഷണി ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ റൗളിങ് പങ്കുവച്ചിട്ടുണ്ട്.

റൗളിങിന് ഭീഷണി സന്ദേശം അയച്ച ട്വിറ്റർ ഹാൻഡിലിൽ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറെ പുകഴ്ത്തി ട്വീറ്റുകളുണ്ട്. വെള്ളിയാഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന സാഹിത്യ പരിപാടിക്കിടെയാണ് 24കാരനായ അക്രമി റുഷ്ദിയെ കഴുത്തിലും വയറ്റിലും മാരകമായി കുത്തിപ്പരുക്കേൽപ്പിച്ചത്.

വെന്റിലേറ്ററിലായിരുന്ന റുഷ്ദിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ ഏജന്റ് നേരത്തെ വ്യക്തമാക്കി. മതനിന്ദ ആരോപിച്ച് റുഷ്ദിയുടെ സാത്തനിക് വേഴ്സസ്  ഇറാൻ 1988 ൽ ബാൻ ചെയ്യുകയും മതതീവ്രവാദികൾ റുഷ്ദിയുടെ തലയ്ക്ക് വിലയിടുകയും ചെയ്തിരുന്നു.

MORE IN WORLD
SHOW MORE