ലങ്ക്യ ഹെനിപ; ചൈനയിൽ പുതിയ വൈറസ് പടരുന്നു; വാക്സീനോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല

langya-virus
SHARE

കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ ലങ്ക്യ ഹെനിപ എന്ന വൈറസ് പടരുന്നു. ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ ഈ വൈറസ് 35 പേർക്ക് ബാധിച്ചതായാണു റിപ്പോർട്ട്. മൃഗങ്ങളിൽ നിന്നു പകരുന്ന ഈ രോഗത്തിന് വാക്സീനോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. പനി, ക്ഷീണം, ചുമ, ഛർദി തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. എന്നാൽ ആർക്കും ഗുരുതരാവസ്ഥയില്ല.

കിഴക്കൻ ചൈനയിൽ പനിബാധിതരുടെ തൊണ്ടയിലെ സ്രവ സാമ്പിളുകളിൽ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. വൈറസ് കണ്ടെത്തിയ രോഗികൾ പ്രധാനമായും കർഷകരാണ്. 

MORE IN WORLD
SHOW MORE