ബോക്സിങ്ങിൽ മെഡലില്ല; കോമൺവെൽത്ത് ഗെയിംസിനു പിന്നാലെ 2 പാക് താരങ്ങളെ കാണാതായി

boxingwb
കടപ്പാട്; എൻഡിടിവി
SHARE

കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങുകൾക്കു പിന്നാലെ രണ്ടു പാകിസ്ഥാനി ബോക്സിങ് താരങ്ങളെ കാണാതായതായി റിപ്പോർട്ട്. ബർമിങ്ഹാമിൽ നിന്നും ടീം ഇസ്ലാമാബാദിലേക്ക് തിരിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപാണ് സുലേമാൻ ബലോച്ചിനെയും നസീറുള്ളയെയും  കാണാതായത്. പാസ്പോർട് അടക്കമുള്ള താരങ്ങളുടെ യാത്രാരേഖകളെല്ലാം ഇപ്പോഴും പാക്സിഥാൻ ബോക്സിങ് ഫെഡറേഷന്റെ കൈകളിലാണ്. സംഭവത്തെക്കുറിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷനെ വിവരമറിയിച്ചു. അന്വേഷണത്തിനായി പാക്സിഥാൻ ഒളിംപിക് അസോസിയേഷൻ നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. 

2 സ്വർണമുൾപ്പടെ 8 മെഡലുകൾ നേടിയ പാകിസ്ഥാന് ബോക്സിങ്ങിൽ മെഡലൊന്നും നേടാനായിരുന്നില്ല. ദേശീയ നീന്തൽ താരമായ ഫൈസൻ അക്ബറിനെ ഫിന വേൾഡ് ചാമ്പ്യൻഷിപ്പിനിടെ ഹംഗറിയിൽവെച്ച് കാണാതായി 2 മാസങ്ങൾക്കു ശേഷമാണ് ബോക്്സിങ് താരങ്ങളെ കാണാതായത്. 

MORE IN WORLD
SHOW MORE