ആര്‍ട്ടിക്കിൽ നിന്ന് വഴിതെറ്റി നദിയിൽ; 800 കിലോ ഭാരം; ബെലൂഗ തിമിംഗലത്തെ രക്ഷിച്ചു

beluha-net
SHARE

ആര്‍ട്ടിക് സമുദ്രത്തില്‍ നിന്നും എങ്ങനെയോ വഴിതെറ്റി ഫ്രാന്‍സിലെ സീന്‍ നദിയിലെത്തിയ ബെലൂഗ തിമിംഗലത്തെ രക്ഷിച്ചെന്ന് റിപ്പോർട്ടുകൾ. ആറുമണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യമാണ് ഇതിനായി വേണ്ടിവന്നത്. നദിയിലെ വെള്ളം കുറച്ച വറ്റിച്ച ശേഷം ഭീമൻ ക്രെയിനുകളുടെ സഹായത്തോടെ വലയിട്ടാണ് ബെലൂഗ തിമിംഗലത്തെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ഇതോടെ രക്ഷാദൗത്യത്തിന്റെ ആദ്യ ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. 

800 കിലോയോളം ഭാരവും നാല് മീറ്ററോളം നീളവും തിമിംഗലത്തിനുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തിമിംഗലം നദിയിൽ കുടുങ്ങിയിട്ട്. തണുത്ത കാലാവസ്ഥയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ബെലൂഗ തിമിംഗലം ഫ്രാന്‍സിലെ നദിയില്‍ എങ്ങനെയെത്തിപ്പെട്ടു എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമെന്ന് കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആര്‍ട്ടിക് സമുദ്രത്തില്‍ കാണപ്പെടുന്ന, കാഴ്ചയില്‍ ഡോള്‍ഫിനോട് സാദൃശ്യം തോന്നിക്കുന്ന ഈ തിമിംഗലങ്ങളിലൊന്നാണ് വഴി തെറ്റി ഫ്രാന്‍സിലേക്കെത്തിയത്.വിഡിയോ കാണാം.

MORE IN WORLD
SHOW MORE