അമിതമായി മദ്യപിച്ചെന്ന് സംശയം, യാത്രക്കാരൻ അബോധാവസ്ഥയിൽ; വിമാനത്തിന് അടിയന്തര ലാൻഡിങ്

flight
SHARE

മലയാളി യാത്രക്കാരൻ അബോധാവസ്ഥയിലായതിനെത്തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ്. സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിനാണ് അപ്രതീക്ഷമായി ഇന്തൊനീഷ്യയിൽ ലാൻഡിങ് നടത്തേണ്ടി വന്നത്.. യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നെന്ന് സഹയാത്രികർ സംശയം പ്രകടിപ്പിച്ചു. വിമാനം ഇന്തൊനീഷ്യയിൽ ലാൻഡ് ചെയ്തപ്പോഴേക്കും എഴുന്നേറ്റ യാത്രക്കാരൻ തനിക്ക് കുഴപ്പമില്ലെന്നും വിമാനം ലാൻഡ് ചെയ്തത് എന്തിനാണെന്നും ചോദിച്ച് ബഹളമുണ്ടാക്കി. മെഡിക്കൽ സംഘം എത്തി പരിശോധിച്ചു. ഇദ്ദേഹത്തെയും കൊണ്ട് യാത്ര തുടരാനാകില്ലെന്നു വിമാന ജീവനക്കാർ അറിയിച്ചു.വിമാനത്തിൽനിന്ന് ഇറങ്ങില്ലെന്ന് ഇദ്ദേഹം വാശിപിടിച്ചെങ്കിലും മറ്റു യാത്രക്കാർ കൂടി ഇടപെട്ടതോടെ ഇയാളും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും ഇന്തൊനീഷ്യയിൽ ഇറങ്ങി.  തിരികെ സിംഗപ്പൂരിലേക്കു പറന്ന വിമാനം ഏഴ് മണിക്കൂറിലധികം വൈകിയാണ് തിരുവനന്തപുരത്തെത്തിയത്. 

MORE IN WORLD
SHOW MORE