ജീവിതച്ചെലവേറി; ഭർത്താവിനെ വാടകയ്ക്ക് നൽകാൻ യുവതിയുടെ വെബ്സൈറ്റ്

LAURAWB
SHARE

ജീവിതച്ചിലവേറിയാൽ പിന്നെയെന്തു ചെയ്യും. ഒരു നിവൃത്തിയുമില്ലെങ്കിൽ പിന്നെ ഭർത്താവിനെയും വാടകയ്ക്കു നൽകാം. 3 കുട്ടികളുടെ അമ്മയായ ലോറ യങ് ആണ് ഭർത്താവ് ജെയിംസിനെ വാടകയ്ക്കു നൽകാൻ തയ്യാറായത്. ‘ഹയർ മൈ ഹാൻഡി ’എന്ന വെബ്സൈറ്റ് തന്നെ ആരംഭിച്ചാണ് ലോറ പുതിയ സംരംഭം തുടങ്ങിയത്. വീട്ടിലും തോട്ടത്തിലും ചെയ്യാൻ പറ്റുന്ന എല്ലാ ജോലികളും തന്റെ ഭർത്താവ് ചെയ്യുമെന്നാണ് ലോറ പറയുന്നത്. പെയിന്റിങ്, ടൈലിങ്, കാർപ്പറ്റ് വിരിക്കൽ,കിച്ചൺ മെയ്ക്കിങ് ഉൾപ്പെടെയുള്ള ജോലികളിലാണ് വാഗ്ദാനം. വെയർഹൗസിൽ തൊഴിലാളിയായിരുന്ന ജെയിംസ് കുട്ടികളെ പരിപാലിക്കാനായി രണ്ടു വർഷം മുൻപാണ് ജോലി ഉപേക്ഷിച്ചത്.

MORE IN WORLD
SHOW MORE