'വിചിത്ര കലാസൃഷ്ടി'; ടോയ്‌ലറ്റിൽ പരീക്ഷണവുമായി യുവതി; വൈറൽ വിഡിയോ

woman-toilet
SHARE

ലോകത്തിലെ ഏറ്റവും വിചിത്രമായ ടോയ്‌ലറ്റുമായി എത്തുകയാണ് ഒരു കലാകാരി. ചിയാപെറ്റ് കലാസൃഷ്ടിയാണ് സ്വന്തം ടോയ്‌‌‌ലറ്റിൽ അലി സ്പാഗ്‌നോല ചെയ്തത്. യുവതി തന്നെയാണ് തന്റെ ആർട്ട് വർക്കിന്റെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്."ലോകത്തിലെ ഏറ്റവും വിചിത്രമായ ചിയ പെറ്റിന്റെ ഉടമ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു" എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത് ഉണ്ടാക്കിയതെന്നും യുവതി പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കുന്നു. ക്ലോസറ്റിൽ മണ്ണുനിറക്കുന്നതും അതിനു മുകളിൽ ചിയ വിത്തുകൾ നടുന്നതും അതു വളർന്നു വരുന്നതുമെല്ലാം വിഡിയോയിൽ കാണാം. മുളച്ച ചെടി തന്റെ ഭാരം താങ്ങുമോ എന്നറിയുന്നതിനായി യുവതി അതിൽ ഇരിക്കുന്നതും വിഡിയോയിൽ ഉണ്ട്. എന്നാൽ വലിയ പ്രശ്നങ്ങളൊന്നും തന്നെ ചെടിക്കു സംഭവിച്ചില്ല.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. "കല നിങ്ങൾക്ക് അനുഭവപ്പെടുന്നതാകണം" എന്നും വിഡിയോയിൽ അലി കുറിച്ചിട്ടുണ്ട്. നിരവധിപേര്‍ യുവതിയുടെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോക്കു താഴെ അലിയുടെ കലാസൃഷ്ടിയെ പ്രകീർത്തിക്കുന്ന നിരവധി കമന്റുകളും എത്തി. അഭിനന്ദനങ്ങൾ, അതിമനോഹരം, ഇന്നിനി എനിക്കു മറ്റൊന്നും കാണണ്ട എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.

MORE IN WORLD
SHOW MORE