ടെക്സസിലേക്ക് എത്തിയ ട്രക്കിനുള്ളിൽ 42 മൃതദേഹങ്ങൾ; അഭയാർഥികളെന്ന് സൂചന

trucktexas-28
ചിത്രം; ബിബിസി
SHARE

അമേരിക്കയിലെ ടെക്സസിലേക്ക് എത്തിയ ട്രക്കിനുള്ളിൽ 42 മൃതദേഹങ്ങൾ കണ്ടെത്തി. സാന്‍ അന്‍റോണിയോയില്‍  ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ട്രക്ക് കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മെക്സിക്കോയിൽ നിന്നെത്തിയ അഭയാർഥികളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. 

അതിര്‍ത്തിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ നിന്നാണ് ട്രക്ക് കണ്ടെത്തിയത്. കഠിനമായ ചൂടാണ് മരണകാരണമായതെന്നാണ് വിലയിരുത്തൽ. 39.4 ഡിഗ്രി വരെ ഇന്നലെ താപനില ഉയർന്നിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

MORE IN WORLD
SHOW MORE