മോദിയുടെ തോളിൽ തട്ടിവിളിച്ച് ബൈ‍ഡൻ; സൗഹൃദനിമിഷം; വിഡിയോ

modi-biden
SHARE

ജി 7 ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുക്കുന്ന വേദിയിൽ നിന്ന് ഒരു സൗഹൃദക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എല്ലാവരും ഗ്രൂപ്പ് ചിത്രത്തിനായി തയ്യാറെടുക്കുകയാരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മോദിയുടെ സമീപത്തേക്ക് എത്തി. അദ്ദേഹത്തിന്റെ തോളിൽ തട്ടി. ഇരുവരും തമ്മിലുള്ള സൗഹൃദവും ആ നിമിഷം ക്യാമറകൾ പകർത്തി.

നേതാക്കൾ പിന്നീട് പരസ്പരം അഭിവാദ്യം ചെയ്തു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ചിരിച്ച് സംസാരിക്കുന്ന മോദിയുടെ അടുത്തേക്കാണ് ബൈഡൻ നടന്നെത്തിയതും തോളിൽ തട്ടിയതും. വിഡിയോ കാണാം. 

MORE IN WORLD
SHOW MORE