പാഠപുസ്തകം അച്ചടിക്കാൻ കടലാസില്ല; പാകിസ്ഥാനിൽ പേപ്പർ ക്ഷാമം; വൻ പ്രതിസന്ധി

paperindusrty-24
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

പേപ്പർക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനിലെ വിദ്യാഭ്യാസരംഗം വൻ പ്രതിസന്ധിയിലേക്ക്. ഈ സ്ഥിതി തുടർന്നാൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ പേപ്പർവ്യവസായികളാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. 

ആഗോള പ്രതിസന്ധിക്കൊപ്പം സർക്കാരിന്റെ നയങ്ങളുമാണ് കടലാസ് വ്യവസായത്തെ തകർത്ത് കളഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു. കടലാസിന് പൊന്നുംവില ആയതോടെ പുസ്തകങ്ങൾ അച്ചടിക്കുന്നതിന് വലിയ തുകയാണ് ആവശ്യമായി വരുന്നത്. ഇതേത്തുടർന്ന് ബുക്കുകളുടെ വില നിർണയം പ്രസാധകർക്ക് ബുദ്ധിമുട്ടാകുന്നുവെന്നും വ്യാപാരികൾ പറയുന്നു. പ്രതിസന്ധിയെ തുടർന്ന് സിന്ധ് പഞ്ചാബ്, ഖൈബർ, പക്തൂൺഖവ  ബോർഡുകള്‍ക്ക്  പാഠപുസ്തകങ്ങൾ അച്ചടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. 

പരാജയപ്പെട്ട ഭരണാധികാരികളാണ് പാകിസ്ഥാന്റെ ശാപമെന്ന് പാക് കോളമിസ്റ്റ് അയാസ് ആമിർ പറയുന്നു. വായ്പ തിരിച്ചടയ്ക്കാൻ വായ്പയെടുക്കേണ്ട ഗതികേടിലാണ് പാകിസ്ഥാനെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

MORE IN WORLD
SHOW MORE