ലുഹാൻസ്കിലെ ഗ്രാമങ്ങൾക്ക് തീയിട്ട് റഷ്യ; ഡോൺബാസിനായി ആക്രമണം ശക്തം

luhanskneeew-24
ചിത്രം; ബിബിസി
SHARE

യുക്രെയ്നിലെ കൂടുതൽ പ്രദേശങ്ങൾ വരുതിയിലാക്കാൻ കൈവശമുള്ള സർവായുധങ്ങളും പ്രയോഗിച്ച് റഷ്യ. ലിസിചാൻസ്ക് – ബഖ്മുട് ഹൈവേ റഷ്യൻ ഷെല്ലാക്രമണം മൂലം ഉപയോഗശൂന്യമായി. സീവിയെറോഡോണെറ്റ്സ്കിൽ ഉൾപ്പെടെ ലുഹാൻസ്ക് പ്രവിശ്യയിലെ ഗ്രാമങ്ങൾക്ക് റഷ്യൻ സൈനികർ തീയിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസോട്ട് കെമിക്കൽ പ്ലാന്റിലെ ബങ്കറുകൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായും റിപ്പോർട്ടുകളുണ്ട്.സീവിയെറോഡോണെറ്റ്സ്കിലെ മറ്റ് പ്രദേശങ്ങൾ നിലവിൽ റഷ്യൻ സൈനികരുടെ കൈവശമാണ്. 

അതേസമയം  ഡോൺബാസ് കൈക്കലാക്കാനാണ് റഷ്യ ഇത്രയും ഹീനമായ ആക്രമണ രീതികൾ അഴിച്ച് വിടുന്നതെന്ന് യുക്രെയ്ൻ ആരോപിച്ചു. ലുഹാൻസ് പ്രവിശ്യയുടെ 95 ശതമാനവും റഷ്യ പിടിച്ചടക്കി.

MORE IN WORLD
SHOW MORE