പൊതുസ്ഥലത്ത് തോക്ക് കൊണ്ടുപോകാം; മൗലിക അവകാശം; യുഎസ് സുപ്രീംകോടതി

ussupremecourt-24
ചിത്രം; ഗൂഗിൾ
SHARE

പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ തോക്ക് കൈവശം വയ്ക്കുന്നതിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. അമേരിക്കൻ പൗരൻമാരുടെ മൗലിക അവകാശമാണ് അതെന്നും കോടതി വ്യക്തമാക്കി. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതാണ് വിധിയെന്ന് നിയമവിദഗ്ധർ പറയുന്നു. ആശങ്കയോടെയാണ് ഈ നിരീക്ഷണത്തെ നോക്കിക്കാണുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകരടക്കം വ്യക്തമാക്കി. വന്‍തോതിൽ നിയമം ദുരുപയോഗം ചെയ്യപ്പെട്ടാക്കാമെന്നും വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.

സമീപകാലത്തെ കൂട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തോക്കിന്റെ ഉപയോഗത്തിനും കൈവശം വയ്ക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുന്നതിനിടെയാണ് ഈ വിധി. ഇതോടെ സ്വയം പ്രതിരോധിക്കേണ്ട ആവശ്യമുണ്ടെന്ന് നിയമപരമായി തെളിയിക്കുന്നവർക്ക് മാത്രമേ പൊതുവിടങ്ങളിലേക്ക് തോക്ക് കൊണ്ടുപോകാനാവൂ എന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഇല്ലാതെയാകുന്നത്.കലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളിൽ സമാന നിയമം നിലവിലുണ്ട്. 

സഹജീവികളുടെ ജീവൻ കാക്കുന്നതിനായി ഒന്നിച്ച് നിൽക്കേണ്ട സമയമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്തിട്ട് അധികനാൾ ആയില്ല. എന്നാൽ പൊതുവിടങ്ങളിൽ അക്രമികളെ ചെറുക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനും ഒപ്പമുള്ളവരെ രക്ഷിക്കുന്നതിനും പുതിയ വിധി സഹായിക്കുമെന്ന് ചിലർ പറയുന്നു. 

MORE IN WORLD
SHOW MORE