നീറ്റിലിറങ്ങിയില്ല; ആക്രിവിലയ്ക്ക് പൊളിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ

Golden-dream-2-ship
SHARE

ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ നിർമ്മാണം നിലച്ചു പൊളിക്കാൻ പോവുകയാണോ? അതെ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ഗ്ലോബല്‍ ഡ്രീം 2 എന്ന ക്രൂസ് കപ്പൽ. 2500 കാബിനുകളിലായി 9000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 342 മീറ്റര്‍ നീളമുള്ള കൂറ്റന്‍ ആഡംബര കപ്പലാണ് ജർമനിയിലെ കപ്പൽ നിർമ്മാണ ശാലയിൽ ഇപ്പോൾ നിർമ്മാണം നിർത്തി വെച്ചിരിക്കുന്നത്. വലുപ്പം കൊണ്ട് ലോകത്തെ ആറാമത്തെ വലിയ ക്രൂസ് കപ്പലാണ് ഗ്ലോബല്‍ ഡ്രീം 2 

നിർമ്മാണത്തിന്റെ അവസാന ഘട്ടമെത്തിയപ്പോൾ പണമില്ലാതെ കമ്പനി ബുദ്ധിമുട്ടിലായി. പിന്നാലെ ഉടമസ്ഥരും മാതൃകമ്പനിയും കിട്ടാക്കടം പെരുകി പെരുകി പാപ്പരാകുകയും ചെയ്തു. സാമ്പത്തിക സ്ഥിതി അതീവ മോശമായതിനെ തുടർന്ന് കപ്പൽ വിൽക്കാനുള്ള തീരുമാനത്തിലായിരുന്നു ഉടമസ്ഥർ. അങ്ങനെ വിൽപ്പനയ്ക്ക് വെച്ച കപ്പൽ വാങ്ങാൻ ആരുമെത്തിയതുമില്ല. മാത്രമല്ല കപ്പൽ ശാലയിൽ നിന്നും കപ്പൽ മാറ്റുവാനുള്ള സമയവും ആയി. വിൽപ്പന നടക്കില്ലെന്നു ഉറപ്പായത്തോടു കൂടി കപ്പൽ പൊളിച്ചു മാറ്റുവാനാണ് കമ്പനിയുടെ തീരുമാനം. 

നിലവിൽ ജർമ്മനിയിലെ ബാൾട്ടിക് തീരത്തുള്ള എംവി വെർഫ്റ്റൻ കപ്പൽ ശാലയിലാണ് കപ്പലുള്ളത്. 2018ലാണ് കപ്പലിന്റെ നിർമ്മാണം തുടങ്ങിയത്. 2021 ൽ നീറ്റിലിറക്കാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് സാഹചര്യം എല്ലാം മാറ്റിമറിക്കുകയായിരുന്നു.

ലോകം പഴയപടിയാകുമ്പോഴും ക്രൂസ് വ്യവസായം ഇപ്പോളും പ്രതിസന്ധിയിൽ തന്നെയാണ്. അത് കപ്പൽ കമ്പനിക്ക് വലിയ തിരിച്ചടിയായി മാറി. വാട്ടർ തീം പാർക്കുകൾ അടക്കം അത്യാധുനിക സൗകര്യങ്ങൾ ഉള്ള കപ്പൽ കൂടിയാണ് ഗ്ലോബൽ ഡ്രീം 2വെന്ന കപ്പൽ. 

MORE IN WORLD
SHOW MORE