ശസ്ത്രക്രിയക്ക് പിന്നാലെ ഹൃദയാഘാതം; 27–കാരി ബ്രസീല്‍ മോഡല്‍ മരിച്ചു; ദാരുണം

model-death
SHARE

തൊണ്ടയിലെ ടോണ്‍സില്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് പിന്നാലെ 27–കാരിയായ ബ്രസീല്‍ മോഡലിന് ദാരുണാന്ത്യം. മുന്‍ മിസ് ബ്രസീല്‍ ഗ്ലേസി കൊറെയ്യയാണ് മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്ന് മരിച്ചത്. 

2018-ൽ മിസ് യുണൈറ്റഡ് കോണ്ടിനെന്റ്സ് ബ്രസീൽ കിരീടം മോഡലാണ് കൊറെയ്യ. തിങ്കളാഴ്ച ഒരു സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് മരണം. രണ്ട് മാസമായി ഇവര്‍ കോമയിലായിരുന്നു. ടോൺസിലുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി ദിവസങ്ങള്‍ക്ക് ശേഷം കനത്ത രക്തസ്രാവം ഉണ്ടാകുകയും ഏപ്രിൽ 4 ന് ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തു.

കൊറെയ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 56,000-ലധികം ഫോളോവേഴ്‌സുള്ള ഒരു മോഡലും ബ്യൂട്ടീഷ്യനും ഇന്‍ഫ്ലുവന്‍സറുമൊക്കൊണ് കൊറെയ്യ. 

MORE IN WORLD
SHOW MORE