ഹോങ്കോങ് വിട്ടതിന് പിന്നാലെ 'ഒഴുകും ഭക്ഷണശാല' കടലിൽ മുങ്ങി; ജീവനക്കാർ രക്ഷപെട്ടു

jumbosinks-22
SHARE

നാല് പതിറ്റാണ്ടിലേെറ ഹോങ്കോങിന്റെ മുഖമായിരുന്ന ജംബോയെന്ന ഒഴുകും ഭക്ഷണശാല കടലിൽ പൂർണമായും മുങ്ങിത്താഴ്ന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭക്ഷണശാലയും അടച്ച് പൂട്ടിയതോടെയാണ് ഹോങ്കോങ് വിടാൻ ജംബോ തീരുമാനിച്ചത്.  ചില പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ജംബോ തെക്കൻ ചൈനാക്കടലിൽ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ രക്ഷപെട്ടു.

ആബെർഡീൻ റസ്റ്റൊറന്റ് എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലായിരുന്ന ഒഴുകും റസ്റ്റൊറന്റ് പേര് വെളിപ്പെടുത്താത്ത തീരത്തേക്ക് എത്തിക്കുന്നതിനിടയിലാണ് അപകടം. നിരവധി അന്താരാഷ്ട്ര സിനിമകൾ ജംബോയിൽ വച്ച് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുൾപ്പടെയുള്ള പ്രമുഖരും ജംബോയിൽ അതിഥികളായെത്തിയിട്ടുണ്ട്. 

MORE IN WORLD
SHOW MORE