പമ്പിന് മുന്നിൽ ക്യു നിന്ന് മടുത്ത് ജനങ്ങൾ; ചായയും ബണും നല്‍കി മുന്‍ ക്രിക്കറ്റ് താരം

oshanmahana-20
ശ്രീലങ്കൻ മുൻ ക്രിക്കറ്റ്താരം റോഷൻ മഹാനാമ
SHARE

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് ശ്രീലങ്ക. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും വഴിയില്ലാതെ തെരുവില്‍ കനിവ് കാത്ത് നില്‍ക്കുകയാണ് ജനങ്ങള്‍. അതിനിടയിലാണ് ചെറിയ ആശ്വാസമെന്നോണം ആരെങ്കിലുമൊക്കെ വിതരണം ചെയ്യുന്ന ഭക്ഷണപൊതികള്‍. കൊളംബോയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ ഇന്ധനത്തിനായി  ക്യൂ നിന്ന് ക്ഷീണിച്ചവര്‍ക്ക് ചായയും ബണും നല്‍കുന്ന മുന്‍ ക്രിക്കറ്റ് താരം റോഷന്‍ മഹാനാമയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തവന്നിരുന്നു. 

ഇങ്ങനെ ക്യൂവില്‍ അധികനേരം നില്‍ക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും തങ്ങളാല്‍ ചെയ്യാന്‍ സാധിക്കുന്ന ചെറിയ സഹായം ചെയ്യുന്നുവെന്നേയുള്ളെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒപ്പമുള്ളവരെ കൂടി ഒന്ന് ശ്രദ്ധിക്കണമെന്നും മതിയായ ഭക്ഷണവും വെള്ളവുമായി മാത്രമേ പെട്രോള്‍ പമ്പുകളിലേക്ക് എത്താവൂവെന്നും സഹായം ആവശ്യമായി വന്നാല്‍ ഉടന്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. 

കടുത്ത ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ സായുധ പൊലീസിനെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ അടച്ചിട്ടു.

MORE IN WORLD
SHOW MORE