ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി സാത്താന്‍ നൃത്തം; കൗതുക കാഴ്ച

sathan-dance
SHARE

ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി സാത്താന്‍ നൃത്തമവതരിപ്പിച്ച് പ്രതിഞ്ജയെടുത്ത് ആചാരം മുടങ്ങാതെ അനുഷ്ഠിക്കുകയാണ് വെനസ്വേലക്കാര്‍. സാന്റ് ഫ്രാന്‍സിസ്കോ തെരുവ് നിറഞ്ഞ് സാത്താന്‍ വേഷധാരികള്‍ ചുവടുവെച്ച് നീങ്ങുന്ന ആചാരത്തിന് 300 വര്‍ഷത്തെ പഴക്കമുണ്ട്. യുനെസ്കോയുടെ പൈതൃകപദവിയും  ഡാന്‍സിങ്ങ് ഡെവിള്‍സിനുണ്ട്.

ചെകുത്താന്‍മാര്‍ നൃത്തംവെക്കുന്നത് ഭൂമിയില്‍ ഏവര്‍ക്കും സന്മനസുണ്ടാവാനും സമാധാനമുണ്ടാവാനുമാണ്. ഈ നൃത്തം. സ്വര്‍ഗീയ വിശുദ്ധകര്‍മ്മത്തിന് ആരാധനയും ഉപാസനയും അര്‍പ്പിക്കുകയാണ് നര്‍ത്തകര്‍. സാത്താന്‍ തിന്മയാണെങ്കിലും ഈ വേഷം കെട്ടി നൃത്തം ചവിട്ടി നഗരം ചുറ്റി പള്ളിയിലെത്തുമ്പോള്‍ ഈ തിന്മയെ ദൈവം ഉന്മൂലനം ചെയ്യും എന്നാണ് ഇവരുടെ വിശ്വാസം. നൃത്തം ചെയ്ത് വണങ്ങിയാല്‍ സകലപാപങ്ങളും പൊറുത്തുകൊടുക്കപ്പെടുമെന്നും, ഒാരോ നര്‍ത്തകര്‍ക്കും അവരുടെ കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം കൈവരുമെന്നും വിശ്വസിക്കപ്പെടുന്നു. പ്രതിഞ്ജ ചൊല്ലിക്കൊണ്ടാണ് സാത്താന്‍മാര്‍ നൃത്തം ചവിട്ടുക. മുപ്പതും നാല്‍പ്പതും കൊല്ലമായി സാത്താന്‍ നൃത്തം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.

‍‍ഡ്രംസും റാറ്റിലും അകമ്പടിയാകുന്ന സാത്താന്‍ നൃത്തത്തില്‍ ചുവന്ന വസ്ത്രമണിഞ്ഞാണ് നര്‍ത്തകര്‍ പങ്കെടുക്കുക. ചെകുത്താന്റെ പ്രതീകമായ മുഖംമൂടികളും അണിയും. വഴി നീളെ ഇവരെ ആശിര്‍വദിക്കാനായി ക്രൈസ്തവപുരോഹിതര്‍ കാത്തുനില്‍ക്കും. പകരം ദൈവത്തില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടുന്ന സൗഖ്യം പുരോഹിതരിലേക്ക് സാത്താന്‍മാര്‍ കൈമാറും എന്നാണ് വിശ്വാസം. നൃത്തപ്രദക്ഷിണത്തിനിടെയെടുക്കുന്ന പ്രതിഞ്ജ പാലിച്ചുകൊണ്ട് വേണം പിന്നീടുള്ള ജീവിതം എന്നാണ്. പുരുഷന്‍മാര്‍ മാത്രമാണ് സാത്താന്‍ വേഷമണിഞ്ഞ് തെരുവിലിറങ്ങി നൃത്തം ചെയ്യുക. സ്ത്രീകള്‍ വീടിനകത്ത് പ്രാര്‍ത്ഥനാമുറിക്ക് മുന്നിലാണ് നൃത്തം ചെയ്യുന്നതും പ്രതിഞ്ജയെടുക്കുന്നതും. യാരെ തെരുവീഥി ചെഞ്ചുവപ്പലയായി ഒഴുകി നീങ്ങുന്ന കാഴ്ചയാസ്വദിക്കാന്‍ പലയിടത്തുനിന്നും വിശ്വാസികളെത്തും.

MORE IN WORLD
SHOW MORE