എന്നെ ദത്തെടുക്കാമോ?; രണ്ടാനച്ഛനോട് ആവശ്യപ്പെട്ട് കുട്ടി; ഊഷ്മളം വിഡിയോ

videowb
SHARE

കുട്ടിയുടെയും രണ്ടാനച്ഛന്റെയും വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.നിയമപരമായി തന്നെ ദത്തെടുക്കാമോയെന്ന് രണ്ടാനച്ഛനോട് ആവശ്യപ്പെടുകയാണ് ഈ ബാലൻ. രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ഈ വിഡിയോ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. അവന്റെ അമ്മയും രണ്ടാനച്ഛനും വിവാഹ വേഷത്തിൽ നിൽക്കുമ്പോൾ ഒരു കടലാസ് കഷണം കയ്യിൽ പിടിച്ച് കുട്ടി അവർക്കരികിലേക്ക് നടന്നടുക്കുകയാണ്. രണ്ടാനച്ഛനരികിലെത്തി അയാൾക്ക് അവൻ ആ പേപ്പർ കൈമാറുകയാണ്, അതു വായിച്ച് വികാരനിർഭരനായ അയാൾ അവനെ ചേർത്തുപിടിച്ച് പുണരുകയാണ്. 

‘ഏറ്റവും നല്ല ദിവസം തന്നെ നിയമപരമായി ദത്തെടുക്കാൻ ജമർ മില്ലറോട് ബ്രെയ്‌ലോൺ ആവശ്യപ്പെട്ടു’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് എമ്മ മില്ലർ കുറിച്ചത്. ഈ വിഡിയോ കണ്ട് കണ്ണുനീരടക്കാൻ കഴിയുന്നില്ലന്നും അമൂല്യമായ ബന്ധമാണിതെന്നും നിരവധിത്തവണയാണ് രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഈ മനോഹരമായ വിഡിയോ കണ്ടതെന്നുമൊക്കയാണ് അതിന് താഴെ വരുന്ന കമന്റുകൾ.

MORE IN WORLD
SHOW MORE