ശ്രീലങ്കയിൽ പുതിയ സർക്കാർ അധികാരമേറ്റു; സമരം ശക്തമാക്കി പ്രക്ഷോഭകർ

lanka-ranil-challenge
SHARE

ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ സമരം ശക്തമാക്കി പ്രക്ഷോഭകര്‍. പാര്‍ലമെന്റിനോടു ചേര്‍ന്നുള്ള ഗോള്‍ഫേസിനു പുറമെ പ്രധാനമന്ത്രിയുടെ വീടായ ടെംപിള്‍ ട്രീസും സമരക്കാര്‍ കയ്യടിക്കിതുടങ്ങി. സമ്പൂര്‍ണ അധികാരമുള്ള പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവയ്ക്കണമെന്നാണ് ആവശ്യം. 

വിശ്വപൗരനെന്നു പേരെടുത്ത പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്ക്കു മുന്നോട്ടുള്ള വഴികള്‍ പ്രതിസന്ധികളുടേതാണെന്ന് ആദ്യദിവസം തന്നെ വ്യക്തമായി. സര്‍വകക്ഷി സര്‍ക്കാരെന്ന പ്രസി‍ഡന്റ് ഗോട്ടബയ രജപക്സെയുടെ നിര്‍ദേശം പ്രതിപക്ഷ പാര്‍ട്ടികള്‍തള്ളി.ഇതോടെ ഗോട്ടബയയുടെ പാര്‍ട്ടിയായ ശ്രീലങ്കന്‍ പൊതുജനപെരമുനയും  റനില്‍വിക്രമസിംഗെയും മാത്രമേ സര്‍ക്കാരിലുണ്ടാകൂവെന്ന് ഉറപ്പായി. ഇതിനു പുറമെ പ്രക്ഷോഭം പാര്‍ലമെന്റിനോടു ചേര്‍ന്നുള്ള ഗോള്‍ഫേസില്‍ നിന്ന് പ്രാധനമന്ത്രിയുടെ വീടായ ടെംപിള്‍ട്രീസിലേക്കു വ്യാപിപ്പിച്ചു.പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവയ്ക്കണമെന്നാണ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജനകീയ പ്രക്ഷോഭകര്‍

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ലങ്കന്‍ ഓഹരി വിപണിയില്‍ മാറ്റങ്ങളുണ്ടായി. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞദിവസം വിപണിയില്‍ മുന്നേറ്റമുണ്ടായി. പുതിയ പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ ഹൈക്കമ്മിഷര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി റനില്‍ വിക്രമസിംഗെ ഹൈക്കമ്മിഷണറെ അറിയിച്ചു.

MORE IN WORLD
SHOW MORE