മുൻ കാമുകന് പണികൊടുക്കാൻ 30 വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ; യുവതി കുടുങ്ങി

instagram.jpg.image.845.440
SHARE

പ്രണയം നഷ്ടപ്പെട്ടാൽ ചിലരെങ്കിലും പ്രതികാര ദാഹികളായി മാറുന്ന കാഴ്ച ലോകത്തെല്ലായിടത്തും ഒരുപോലെ തന്നെയാണ്. ഇവിടെ മുൻകാമുകനോട് പക തീർക്കാൻ തുനിഞ്ഞിറങ്ങിയ ഒരു യുവതിയാണ് ഒടുവിൽ സ്വയം കുടുങ്ങിയത്.

നിരപരാധിയായ മുൻ കാമുകനെ കുടുക്കാൻ 30 വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, വ്യാജ പരാതികൾ അയർലണ്ട് സ്വദേശിനിയായ 20കാരിയാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. മുൻകാമുകൻ തന്റെ ഭീഷണിപ്പെടുത്തുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ ശല്യം ചെയ്യുന്നുന്നു എന്നും കാണിച്ച് 10 പരാതികളാണ് ഇവർ നൽകിയിരുന്നത്. ഇതെത്തുടർന്ന് മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇയാളെ ജോലിയിൽ നിന്നും പുറത്താക്കി. ഈ സംഭവങ്ങവെല്ലാം തന്നെ മാനസികമായി തളർത്തിയെന്നും ഉറക്കം തന്നെ നഷ്ടപ്പെട്ടെന്നും ഇയാൾ കോടതിയെ ബോധ്യപ്പെടുത്തിയതിനുശേഷമാണ് യുവതിയുടെ നേർക്ക് അന്വേഷണം വരുന്നത്.അപ്പോഴാണ് സത്യം പൊലീസിന് ബോധ്യപ്പെട്ടത്. യുവാവിന്റെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇയാൾക്കുനേരെയുള്ള ശിക്ഷാ നടപടികൾ നിർത്തിവച്ചു.

ഏതായാലും മുൻകാമുകനെ കുടുക്കാൻ ശ്രമിച്ച യുവതി ഇനി 10 മാസം ജയിലിൽ കഴിഞ്ഞാൽ മതി എന്നാണ് കോടതിയുടെ തീർപ്പ്.

MORE IN WORLD
SHOW MORE