‘പ്രതികാരം അനിവാര്യം’; ഡ്രോൺ വിട്ട് ട്രംപ് വധം; വിഡിയോ ഖമേനിയുടെ വെബ്സൈറ്റിൽ

trumpwb
SHARE

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വെബ്സൈറ്റിൽ മുൻ യുഎസ് പ്രസിഡണ്ട് ഡോണൽഡ് ട്രംപിനെ വധിക്കുന്നതായി അനിമേറ്റഡ് വിഡിയോ പ്രത്യക്ഷപ്പെട്ടു. 2020ൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ‌  ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് ട്രംപ് പ്രസിഡണ്ടായിരിക്കെ ആയിരുന്നു. 

ആ സംഭവത്തിന് രണ്ടു വർഷം തികഞ്ഞ പശ്ചാത്തലത്തിലാണ് ഈ പ്രതികാര വിഡിയോ. ഫ്ലോറിഡയിലുള്ള മാരലഗോയിലെ റിസോർട്ടിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുന്ന ഡോണൾഡ് ട്രംപിനെ ഡ്രോൺ അയച്ചു വധിക്കുന്നതായാണ് ഭാവനയിൽ ചിത്രീകരിച്ച വിഡിയോയിലുള്ളത്. പ്രതികാരം അനിവാര്യം എന്ന മുന്നറിയിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

MORE IN WORLD
SHOW MORE