കാപ്പിറ്റോൾ ആക്രമണത്തിന്റെ വാർഷികം; ട്രംപിനെ നിശിതമായി വിമർശിച്ച് ബൈഡൻ

baiden
SHARE

കാപ്പിറ്റോള്‍ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. മൂല്യങ്ങളേക്കാള്‍ അധികാരത്തിന് പ്രാധാന്യം നല്‍കിയ ട്രംപ് ജനവിധി അട്ടിമറിക്കാനാണ് ശ്രമിച്ചതെന്ന്  ബൈഡന്‍ കുറ്റപ്പെടുത്തി. 2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസ് സമ്മേളിക്കെയാണ് ട്രംപ് അനുകൂലികള്‍ സഭാ ഹാളിലേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

കൃത്യം ഒരുവര്‍ഷം മുന്‍പ് അക്രമികള്‍ അഴിഞ്ഞാടിയ കാപ്പിറ്റോളില്‍ പാര്‍ലമെന്റ് അംഗങ്ങളെ സാക്ഷിയാക്കിയാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്‍ഗാമിയായ ഡോണള്‍ഡ് ട്രംപിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.   അമേരിക്കന്‍ ജനാധിപത്യത്തിന്റെ കഴുത്തില്‍ കുത്തിയിറക്കിയ കത്തിയാണ് കാപ്പിറ്റോള്‍ ആക്രമണം. രാജ്യസ്നേഹം കൊണ്ടോ മൂല്യങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടോ അല്ല, ട്രംപ് എന്ന വ്യക്തിക്കുവേണ്ടിയാണ് അക്രമികള്‍ കാപ്പിറ്റോളില്‍ അഴിഞ്ഞാടിയത്. 2020 ലെ തിര‍ഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നുണകളുടെ പരമ്പര തന്നെ സൃഷ്ടിച്ചുവെന്നും ബൈഡന്‍ പറഞ്ഞു. 

കാപ്പിറ്റോള്‍ ആക്രമണ വാര്‍ഷികത്തിന്റെ ഭാഗമായി ഡെമോക്രാറ്റുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പാര്‍ലമെന്റില്‍ അംഗങ്ങള്‍ പ്രത്യേക പ്രാര്‍ഥന നടത്തുകയും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. ചരിത്രകാരന്‍മാരെ പങ്കെടുപ്പിച്ച് സംവാദവുംനടത്തി. അതേസമയം ഭൂരിഭാഗം റിപ്പബ്ലിക്കന്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തില്ല. 

MORE IN WORLD
SHOW MORE