സൈനിക ഹെലികോപ്റ്റർ പറത്തി പരീക്ഷിച്ച് താലിബാൻ; തകർന്ന് വീണു; പരുക്ക്

taliban-heli-crash
SHARE

താലിബാൻ പിടിച്ചെടുത്ത സൈനിക ഹെലികോപ്റ്റർ പരിശീലന പറക്കൽ നടത്തവേ തകർന്നുവീണു. അഫ്ഗാന്റെ തെക്കൻ പ്രവിശ്യയായ കാണ്ടഹാറിലായിരുന്നു സംഭവം. സാങ്കേതിക തകരാർ മൂലമാണ് കോപ്റ്റർ തകർന്നുവീണതെന്ന് താലിബാൻ വക്താവ് പറയുന്നു. 2 പൈലറ്റുമാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

സൈനിക ഹെലിക്കോപ്റ്ററായ എംഡി 530 ആണ് തകർന്നു വീണത്. ഏകദേശം ഏഴരക്കോടി രൂപയോളം വില വരുമെന്നാണ് റിപ്പോർട്ട്.  അഫ്ഗാൻ പിടിച്ചടക്കലിനു ശേഷം യുഎസിന്റേതുൾപ്പെടെ ധാരാളം എയർക്രാഫ്റ്റുകളും ഹെലിക്കോപ്റ്ററുകളും താലിബാന്റെ കൈവശമെത്തിയിരുന്നു. താലിബാൻ ആധിപത്യത്തിനു മുൻപ് അഫ്ഗാൻ സൈന്യത്തിന് യുഎസ് നൽകിയവയാണ് ഇവയിലധികവും. ഇതിലെ ഒട്ടേറെ സൈനിക ഉപകരണങ്ങളും എയർക്രാഫ്റ്റുകളും ഹെലിക്കോപ്റ്ററുകളും യുഎസ് നശിപ്പിച്ച ശേഷമാണ് അഫ്ഗാൻ മണ്ണ് വിട്ടത്. 

MORE IN WORLD
SHOW MORE