ഭീഷണി വന്നാൽ തകർക്കണം; ചാവേറുകളെ സേനയിലെടുത്ത് താലിബാൻ; പുതുനീക്കം

pak-taliban
SHARE

അഫ്ഗാനിസ്ഥാനിൽ ചാവേറുകളെ സൈന്യത്തിന്റെ ഭാഗമാക്കാൻ താലിബാൻ. ഭരണകൂടത്തിനെതിരെ ഭീഷണിയുയർത്തുന്നവരെ തകർക്കാനാണ് ചാവേർ ബോംബുകളാകാൻ തയാറുള്ളവരെ പ്രത്യേകം റിക്രൂട്ട് ചെയ്ത് സൈന്യത്തിന്റെ ഭാഗമാക്കുന്നത്. 20 വർഷമായി യുഎസിനെതിരെ താലിബാൻ നടത്തിയ യുദ്ധത്തിൽ ചാവേറുകളായിരുന്നു പ്രധാന പങ്കുവഹിച്ചിരുന്നത്.

പലയിടത്തായി ചിതറിക്കിടക്കുന്ന ചാവേറുകളെ ഒന്നിപ്പിച്ച് ഒരു യൂണിറ്റാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് താലിബാൻ ഡപ്യൂട്ടി വക്താവ് ബിലാൽ കരിമി അറിയിച്ചു. വീരമൃത്യു വരിക്കാൻ തയാറായവരെ പ്രത്യേക ദൗത്യത്തിനായി ഉപയോഗിക്കുമെന്നും കരിമി പറഞ്ഞു. അഫ്ഗാനിൽനിന്നു യുഎസ് പിൻമാറിയ ശേഷം ഐഎസ് അഞ്ചു വലിയ ആക്രമണങ്ങളാണ് അഫ്ഗാനിൽ നടത്തിയത്. ചാവേർ ആക്രമണങ്ങളായിരുന്നു അവയിൽ പലതും. ചാവേറുകളെ തന്ത്രപ്രധാന ഭാഗമാക്കി മാറ്റി ഐഎസ് അടക്കമുള്ള സംഘങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് താലിബാന്റെ ലക്ഷ്യം.

ഐഎസ് നിരന്തരം താലിബാനെതിരെ ആക്രമണം നടത്തുകയാണ്. അഫ്ഗാനിസ്ഥാൻ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമുണ്ട്. ഈ സാഹചര്യത്തിലാണ് താലിബാന്റെ പുതിയ നീക്കം. യുഎസ് സൈന്യം അഫ്ഗാനിൽനിന്നു പിൻവാങ്ങുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റ് 26 ന് കാബൂൾ വിമാനത്താവളത്തിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ 13 യുഎസ് സൈനികരടക്കം 200 പേരാണ് കൊല്ലപ്പെട്ടത്.

MORE IN KERALA
SHOW MORE