കോവിഡിന്‍റെ പുതിയ വകഭേദം ഇഹു അപകടകാരിയോ?; അറിയേണ്ടതെല്ലാം

i-h-u
SHARE

കോവിഡിന്‍റെ പുതിയ വകഭേദമായ ഇഹു അഥവാ ഐ.എച്.യു  ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തതതോടെ ആശങ്ക വര്‍ധിക്കുന്നു. കോവിഡിന്‍റെയും ഒമിക്രോണിന്‍റെയും ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് പുതിയ വകഭേദത്തിന്‍റെ വരവ്. എന്നാല്‍ ഇതില്‍ ആശങ്കവേണ്ടെന്നും വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

ബി.1.640.2 എന്ന വകഭേദം  ഫ്രാന്‍സിലെ മാര്‍സെയ്‌ലിസ് മേഖലയില്‍ 12 പേരിലാണ് കണ്ടെത്തിയത്. മറ്റ് രാജ്യങ്ങളില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ വകഭേദത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. നിലവില്‍ ഇതിന്‍റെ പേര്  ഇഹു എന്നാണ്. ഒമിക്രോണിനെക്കാള്‍ 46 ജനിതകവ്യതിയാനങ്ങള്‍ പുതിയ വകഭേദതിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രാന്‍സില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തയാള്‍ വാക്സിന്‍ സ്വീകരിച്ചതായിരുന്നു. പടരാനുള്ള ഒരു വകഭേദത്തിന്റെ ശേഷിയും അതിന്റെ ജനിതകവ്യതിയാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ആ വകഭേദം തീവ്രമാണോ അതിതീവ്രമാണോയെന്ന് പറയാനാകൂ എന്നാണ് റിപ്പോര്‍ട്ട്. 

ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയിൽ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പലതവണ വ്യതിയാനം സംഭവിച്ചതിനാൽ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം, ഒമിക്രോൺ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നാലു ലക്ഷത്തോളം കേസുകളും അറുപതിൽ പരം മരണവും ഒമിക്രോൺ വഴി ലോകത്ത് റിപ്പോർട്ട് ചെയ്തു.

MORE IN WORLD
SHOW MORE