മുടിക്കരുത്തിൽ 12,000കിലോയുടെ ബസ് വലിച്ച് ഇന്ത്യൻ യുവതി; ഗിന്നസ് റെക്കോർഡ്

record
SHARE

സ്ത്രീകളുടെ തലമുടി എപ്പോഴും പെൺകരുത്തിന്റെ പ്രതീകമായാണ് കണക്കാക്കാറ്. മുടിക്കുള്ളിൽ കാമുകനെ ഒളിപ്പിച്ച ഉണ്ണിയാർച്ചയും മുടിയഴിച്ചിട്ട് ശപഥം ചെയ്ത പാഞ്ചാലിയും മുടിത്തെയ്യവുമെല്ലാം കരുത്തിന്റെ പ്രതീകങ്ങളാണ്. എന്നാലിവിടെ  ഈ സങ്കൽപ്പങ്ങൾക്കുമൊക്കെ അപ്പുറം 12, 216 കിലോയുള്ള ഡബിൾ ഡക്കർ ബസ് തന്റെ മുടികൊണ്ട് വലിച്ച് ലോക റെക്കോർഡിട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി.

ആശ റാണി എന്ന യുവതിയാണ് മുടിത്തുമ്പിൽ ബസ് കെട്ടിവലിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തിയത്.ഏറ്റവും ഭാരമേറിയ വാഹനം വലിച്ച സ്ത്രീ എന്ന നിലയിലും മുടികൊണ്ട് ഭാരമേറിയ വാഹനം  വലിച്ച ആൾ എന്ന നിലയിലും ഇരട്ട റെക്കോർഡാണ് ആശ സ്വന്തമാക്കിയത്.നേരത്തെ തന്റെ കണ്ണുകൾകൊണ്ടും പല്ലുകൾ കൊണ്ടും  ചെവികൾ കൊണ്ടുമെല്ലാം ഭാരവാഹനങ്ങൾ വലിച്ച് നേരത്തെയും ആശ റാണി റെക്കോർഡിട്ടിരുന്നു.

MORE IN WORLD
SHOW MORE