‘സ്ത്രീ ഡമ്മികളോട് ആരാധന’; ഇസ്ലാമിന് എതിര്; തലയറുത്ത് താലിബാൻ

taliban
SHARE

തുണിക്കടകളിലെ സ്ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലയറുത്ത് താലിബാൻ. 'അല്ലാഹു അക്ബർ' എന്ന് വിളിച്ച് പറഞ്ഞാണ് താലിബാൻ തീവ്രവാദികൾ ഡമ്മികളുടെ തലയറുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇസ്ലാമിനെ വ്രണപ്പെടുത്തിയതിനാൽ ഡമ്മികളിൽ നിന്ന് തലകൾ നീക്കം ചെയ്യാൻ താലിബാൻ ഉത്തരവിട്ടതായാണ് റിപ്പോർട്ട്.

പശ്ചിമ അഫ്ഗാന്‍ മേഖലയിലെ കടക്കാരോട് ഡമ്മികളുടെ തല നീക്കം ചെയ്യാനായി താലിബാൻ ഉത്തരവിട്ടിരുന്നു. നിർദ്ദേശം അനുസരിക്കാത്തവർക്ക് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. 

സ്ത്രീ രൂപമുള്ള പ്രതിമകളെ അളുകൾ ആരാധിക്കുന്നു. ഇത് ഇസ്ളാമിന് എതിരാണെന്നാണ് താലിബാന്റെ വാദം. പ്രതിമ മുഴുവനായി നീക്കാനായിരുന്നു ആദ്യ ഉത്തരവ് എന്നാൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ ഉടലിൽ നിന്ന് തലമാത്രം അറുത്ത് നീക്കാൻ ഉത്തരവിടുകയായിരുന്നു

MORE IN WORLD
SHOW MORE