ഡാനിയല്‍ ക്രെയ്ഗിന് സിഎം.ജി.‌ സ്ഥാനം നല്‍കി ആദരിച്ച് ബ്രിട്ടീഷ് രാജ്ഞി; കൗതുകം

daniel
SHARE

ജെയിംസ് ബോണ്ട് താരം ഡാനിയല്‍ ക്രെയ്ഗിന് സി.എം.ജി.സ്ഥാനം നല്‍കി ആദരിച്ച് ബ്രിട്ടീഷ് രാജ്ഞി. രഹസ്യാന്വേഷണ വിഭാഗത്തിലെ യഥാര്‍ത്ഥ ചാരന്‍മാര്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് ബിഗ് സ്ക്രീനിലെ സ്പൈക്ക് ലഭിച്ചത്. 

കംപാനിയന്‍ ഓഫ് ദി ഓഡര്‍ ഓഫ് സെയിന്റ് മൈക്കില്‍  ആന്‍ഡ് സെയിന്റ് ജോര്‍ജ് എന്ന സ്ഥാനമാണ് പുതുവല്‍സര ദിനത്തില്‍ ഡാനിയല്‍ ക്രെയ്ഗിനെ തേടിയെത്തിയത്. യഥാര്‍ഥ ചാരന്‍മാര്‍ക്ക് ലഭിക്കുന്ന പുരസ്കാരം  ഇയാന്‍ ഫ്ലമെിങ്ങിന്റെ പുസ്തകത്തില്‍ ജെയിംസ് ബോണ്ടിന് ലഭിക്കുന്നതായി പറയുന്നുണ്ട്. ബോണ്ട് ആയി വേഷമിട്ട നടനെത്തേടി  പുരസ്കാരമെത്തിയത് കൗതുകമായി. സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്കും അഞ്ച് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ വേഷമിട്ടതിനുമാണ് ആദരം. പുതുവല്‍സര ദിനത്തില്‍ എലിസബത്ത്  രാ‍ജ്ഞി ആദരിച്ചവരുടെ പട്ടികയില്‍ സ്പൈസ് ഗേള്‍സ് ഗായിക മെല്‍ ബി യുമുണ്ട്. വിക്ടോറിയ ബെക്കമിന് ശേഷം ആദരമേറ്റുവാങ്ങുന്ന രണ്ടാമത്തെ സ്പൈസ് ഗേളാണ് മെല്‍ ബി. 

MORE IN WORLD
SHOW MORE