യുവാക്കളിൽ അജ്ഞാതരോഗം; തലപുകച്ച് ആരോഗ്യവിദഗ്ധർ; ലക്ഷണങ്ങൾ ഇങ്ങനെ

BELGIUM-BRAINS/
File Photo
SHARE

ആരോഗ്യവിദഗ്ധരെ കുഴപ്പിച്ച് അജ്ഞാതരോഗങ്ങൾ പലപ്പോഴും പൊട്ടിമുളക്കാറുണ്ട്. ഏറ്റവും ഒടുവിൽ ലോകത്തെ തന്നെ വിറപ്പിച്ച കോവിഡ് 19 ഉദാഹരണം. ഇതിനു മുൻപും ആയിരണക്കണക്കിന് മരണങ്ങൾക്കിടയാക്കിയ മഹാമാരികൾ ഉണ്ടായിട്ടുണ്ട്. 

കാനഡയിലെ ന്യൂ ബ്രുൻസ്‌വിക്ക് പ്രവിശ്യയിൽ യുവാക്കൾക്കിടയിൽ കാണപ്പെട്ട രോഗം ആശങ്കയുണർത്തുന്നു. രണ്ടു വർഷമായി യുവാക്കൾക്കിടയിൽ കണ്ടുവരുന്ന നാഡീസംബന്ധമായ അജ്ഞാതരോഗം രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നു. പെട്ടെന്ന് ഭാരം കുറയുക, ഉറക്കമില്ലായ്മ, മതിഭ്രമം, ചിന്താശേഷിയെ ബാധിക്കൽ, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. നിലവിൽ 48 പേരിൽ ലക്ഷണങ്ങൾ കണ്ടെത്തിയെന്നാണ് ഔദ്യോഗികകണക്ക്. എന്നാൽ, 150-ലേറെപ്പേർക്കുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ട്. വളരെ വേഗത്തിലായിരിക്കും രോഗം പ്രത്യക്ഷപ്പെടുക. 

ഒരു കുടുംബത്തിൽ ഒരംഗത്തിന് ‌മറവിരോഗമായിരുന്നു ആദ്യം ലക്ഷണമായി കണ്ടത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയിലും വീട്ടുജോലിക്കാരിയിലും മറവിയും മതിഭ്രമവും കണ്ടെത്തി. അതിനാൽ, ജനിതകകാരണങ്ങളല്ല, മറിച്ച് പാരിസ്ഥിതികകാരണങ്ങളായിരിക്കാം രോഗത്തിനുപിന്നിലെന്നാണ് അനുമാനം. 20 വയസ്സുമുതലുള്ളവരിൽ ലക്ഷണങ്ങൾ കാണുന്നുണ്ട്.

MORE IN WORLD
SHOW MORE