ശരീരത്തിന്റെ പാതി സ്രാവുകള്‍ ഭക്ഷിച്ചു; കൂസാതെ ഇരപിടുത്തം; പ്രേതസ്രാവോ?; വിഡിയോ

shark
SHARE

കടലിലെ അപൂർവ്വ കാഴ്ചകൾ കരയിലേക്ക് എത്തുമ്പോൾ അത്ഭുതത്തോടെയാണ് മനുഷ്യർ അത് കാണുന്നത്. അത്തരത്തിൽ ഒരു സ്രാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗവേഷണാവശ്യങ്ങൾക്കു വേണ്ടി പിടിച്ച ബ്ലാക്ക്ടിപ് വിഭാഗത്തിൽ പെട്ട സ്രാവിനെ കടലിലേക്ക് വിട്ടപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്. 

സ്പാനിഷ് ഗവേഷകനായ മാരിയോ ലിബ്രാറ്റോയും സംഘവും ചേർന്നാണ് അപൂർവ ദൃശ്യം പകർത്തിയത്. സ്രാവിനെ കടലിലേക്ക് തുറന്നുവിട്ടയുടൻ ഒരുപറ്റം ബുൾ സ്രാവുകൾ അതിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചെർത്തു നിൽപ്പിനിടയിൽ ശരീരത്തിന്റെ പാതിയോളം ബുൾഷാർക്കുകൾ ഭക്ഷിച്ചിരുന്നു. ഇതൊന്നും കാര്യമാക്കാതെ ബ്ലാക്ക്ടിപ് സ്രാവ് കടലിലൂടെ നീന്തുന്നതും അതിനിടയിൽ ഇരപിടിക്കാൻ ശ്രമിക്കുന്നതുമായ കാഴ്ച ഗവേഷകരെ അദ്ഭുതപ്പെടുത്തി. 

ബ്ലാക്ക്ടിപ് സ്രാവിന്റെ വയറിനടിയിലെ ഭൂരിഭാഗവും മറ്റ് സ്രാവുകൾ ഭക്ഷിച്ചിട്ടും  അത് 20 മിനിട്ടോളം ചെറുത്തുനിന്നു. 300 മുതൽ 400 കിലോവരെ ഭാരം വരുന്ന കൂറ്റൻ ബുൾ സ്രാവുകളാണ് ആക്രമിച്ചത്. ഇവയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമായിരുന്നു.മൊസാംബികിലാണ് സംഭവം നടന്നത്. 

MORE IN WORLD
SHOW MORE