24 മീറ്റര്‍ ഉയരം, 80,000 എല്‍ഇഡി ലൈറ്റുകൾ: മിലാനിൽ ഉയർന്ന് കൂറ്റൻ ക്രിസ്മസ് ട്രീ

milan-tree
SHARE

ക്രിസ്മസ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ലോകം. ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍  കൂറ്റന്‍  ക്രിസ്മസ് ട്രീകള്‍ ഇടംപിടിച്ചുകഴിഞ്ഞു. 

മിലാനിലെ ഡുവോമോ കത്തീഡ്രലിന് മുന്നിലാണ് ഈ വലിയ ക്രിസ്മസ് ട്രീ. 24 മീറ്റര്‍ ഉയരത്തിലുള്ള ട്രീയില്‍ 80,000 എല്‍ഇഡി ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചുവപ്പും വെള്ളിയും നിറത്തിലുള്ള എണ്ണൂറോളം ബോളുകളും ട്രീയില്‍ തൂക്കിയിട്ടുണ്ട്. 

ക്രിസ്മസ് ട്രീയില്‍ ലൈറ്റ് തെളിക്കുന്നതിന് സാക്ഷിയാകാന്‍ നൂറുകണക്കിനുപേര്‍ കത്തീഡ്രലിന് മുന്നിലെത്തി. ക്രിസ്മസ് ട്രീക്കായി മുറിച്ച മരത്തിനു പകരം പത്തു വൃക്ഷത്തൈകള്‍ നടും. മിലാന്‍ നഗരത്തിലെ വിറ്റോറിയോ ഇമ്മാനുവേലെ ഗാലറിയില്‍ ഒരുക്കിയിരിക്കുന്ന ക്രിസ്മസ് ട്രീ കാണാനും, ഫോട്ടോയെടുക്കാനുമായി  നൂറുകണക്കിന് പേരാണ് ദിവസവും എത്തുന്നത്.

MORE IN WORLD
SHOW MORE