വീട് നിറയെ ക്രിസ്മസ് ട്രീകൾ; ഒന്നും രണ്ടുമല്ല 444 എണ്ണം; റെക്കോർഡ്

Home-Tree
SHARE

ഒരു വീട്ടില്‍ എത്ര ക്രിസ്മസ് ട്രീ ഒരുക്കും. ഒന്ന് അല്ലെങ്കില്‍ രണ്ട്. എന്നാല്‍ ജര്‍മനിയിലെ റിന്റന്‍ നഗരത്തിലുള്ള ദമ്പതികള്‍ വീട്ടില്‍ ഒരുക്കിയിരിക്കുന്നത് ഒന്നും രണ്ടുമല്ല, 444 ക്രിസ്മസ് ട്രീകളാണ്.

ക്രിസ്മസ് ട്രീകളെന്നാല്‍ അന്‍പത്തിയഞ്ചുകാരനായ തോമസ് യെവോമീനും ഭാര്യ സൂസെയ്നും ഹരമാണ്. ഡിസംബര്‍ ആദ്യവാരം തന്നെ വീട് മുഴുവന്‍ ക്രിസ്മസ് ട്രീകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് ഇരുവരും. സ്വീകരണമുറിയില്‍, സ്റ്റെയര്‍കേസില്‍, കിടപ്പുമുറിയില്‍ എന്നുവേണ്ട , കാണുന്നിടത്തെല്ലാം ഓരോ ട്രീയുണ്ട്. 

വ്യത്യസ്ത  വലിപ്പത്തിലും ആശയത്തിലുമാണ് ട്രീകള്‍ തയാറാക്കിയിരിക്കുന്നത്. പതിനായിരത്തിലേറെ ക്രിസ്മസ് ബോളുകളും, മുന്നൂറിലേറെ അലങ്കാര ലൈറ്റുകളുമാണ് ക്രിസ്മസ് ട്രീകള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.  ഒരിടത്ത് ഏറ്റവും കൂടുതല്‍ ക്രിസ്മസ് ട്രീകള്‍ ഒരുക്കിയതിന്റെ റെക്കോര്‍ഡ് ഈ ദമ്പതികളുടെ പേരിലാണ്.

MORE IN WORLD
SHOW MORE