വീടിനുള്ളിൽ കൂറ്റൻ പാമ്പിന്റെ അഭ്യാസം; കുതിച്ച് പൊങ്ങി; ഭയന്ന് വീട്ടമ്മ; വിഡിയോ

വീടിനുള്ളിൽ പാമ്പിന്റ അഭ്യാസം കണ്ട് ഞെട്ടിയിരിക്കുകയാണ് വീട്ടമ്മ. വീടിന്റെ രണ്ടാം നിലയിലേക്കുള്ള തടികൊണ്ട് നിർമിച്ച കൈവരിയിൽ ചുറ്റിവരിഞ്ഞായിരുന്നു കൂറ്റൻ പെരുമ്പാമ്പിന്റെ അഭ്യാസം.  തായ്‌ലൻഡിലെ സാറാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഊച്ചഭക്ഷണത്തിനു ശേഷം മുകളിലെ മുറിയിലേക്ക് പോയ വീട്ടമ്മ ക്രിസാദ ശിലാരംഗ് ആണ് കൈവരിയിൽ പാമ്പിനെ കണ്ട് ഭയന്നത്. ഉടൻതന്നെ ഇവർ താഴത്തെനിലയിലേക്ക് ഓടിയിറങ്ങി. പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയും ചെയ്തു.

കൈവരിയിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് മുകളിലേക്ക് തലഉയർത്തി നിൽക്കുകയും അൽപസമയത്തിനു ശേഷം കൈവരികൾക്കിടയിലുള്ള വിടവിൽ പതുങ്ങിയിരിക്കുകയും ചെയ്തു. പാമ്പുപിടിത്തക്കാരെത്തുമ്പോൾ വിടവിനുള്ളിലായിരുന്നു പാമ്പ്. ഇതിനുള്ളിൽ നിന്നും ഏറെ പണിപ്പെട്ടാണ് പാമ്പുപിടുത്തക്കാർ പെരുമ്പാമ്പിനെ പിടികൂടിയത്. ഏഴടിയോളം നീളമുണ്ടായിരുന്നു ഇവിടെനിന്നും നീക്കം ചെയ്ത പാമ്പിന്. പിന്നീട് പാമ്പിനെ സമീപത്തുള്ള വനമേഖലയിൽ സ്വതന്ത്രമാക്കി. വൈറൽ പ്രസാണ് യൂട്യൂബിലൂടെ ഈ വിഡിയോ പങ്കുവച്ചത്. ഇതിനോടകം നിരവധിപ്പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.