ബ്രിട്ടീഷ് ആധിപത്യത്തിന് അവസാനം; സ്വതന്ത്ര പരമാധികാര രാജ്യമായി ബാർബഡോസ്

pmbarbados-28
ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ട്​ലി
SHARE

300 വർഷം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ മോചനം പ്രഖ്യാപിച്ച് ബാർബഡോസ്.  ഇതോടെ ലോകത്തിലെ ഏറ്റവും പുതിയ സ്വതന്ത്ര പരമാധികാര രാജ്യമായി ബാർബഡോസ് മാറി. ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്​ലിയാണ് ബ്രിട്ടീഷ് രാജ്ഞിയോടുള്ള ബന്ധങ്ങൾ രാജ്യം അവസാനിപ്പിച്ച് സ്വതന്ത്രമാകുകയാണെന്ന് പ്രഖ്യാപിച്ചത്. 

രണ്ട് നൂറ്റാണ്ട് ബ്രിട്ടീഷ് അടിമത്തത്തിലായിരുന്നു ബാർബഡോസ്. 1966 ൽ കരീബിയൻ ദ്വീപ് രാഷ്ട്രം സ്വതന്ത്രമായെങ്കിലും രാജ്ഞിയുടെ നിയന്ത്രണത്തിലായിരുന്നു. രണ്ട് ലക്ഷത്തി എൺപത്തിയയ്യായിരമാണ് ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബാർബഡോസ് ആദ്യ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. നിലവിൽ 16 ശതമാനമാണ് ബാർബഡോസിലെ തൊഴിലില്ലായ്മ നിരക്ക്. ഇത് ക്ഷേമ പ്രവർത്തനങ്ങളിലൂടെയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോട്ട്​ലി പ്രതീക്ഷ പ്രകടിപ്പിച്ചു. 

MORE IN WORLD
SHOW MORE