കൈക്കൂലി നൽകി റിയോ ഒളിംപിക്സ് വേദിയാക്കി; ആർതർ നുസ്മാന് 30 വർഷം തടവ്

arthur-27
ചിത്രം: ഫ്രീ പ്രസ് ജേർണൽ
SHARE

2016 ലെ ഒളിംപിക്സ് വേദിയായി റിയോ ഡി ജനീറോയെ തിരഞ്ഞെടുക്കാൻ ഒളിംപിക് കമ്മിറ്റി ഉന്നതർക്ക് കൈക്കൂലി നൽകിയ കേസിൽ കാർലോസ് ആർതർ നുസ്മാന് തടവുശിക്ഷ. ബ്രസീലിലെ ഒളിംപിക് കമ്മിറ്റി തലവനായിരുന്നു നുസ്മൻ. 30 വർഷമാണ് കോടതി നുസ്മന് ശിക്ഷ വിധിച്ചത്. ഉന്നതരെ കൈക്കൂലി നൽകി സ്വാധീനിച്ച് വോട്ടുവാങ്ങി എന്നതാണ് കുറ്റം. ഇതിന് പുറമേ അഴിമതി, നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും നുസ്മാന്റെ പേരിൽ ചുമത്തിയിട്ടുണ്ട്.

2016 ലെ റിയോ ഒളിംപിക്സ് സംഘാടക സമിതി തലവായിരുന്ന നുസ്മാനൊപ്പം മുൻ റിയോ ഗവർണർ സെർജിയോ കബ്രാൽ, ആർതർ സോറസ്, ലിയനാർദോ ഗ്രൈനർ എന്നിവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അപ്പീലീൽ തീർപ്പാകുന്നത് വരെ നുസ്മാനെ ജയിലിൽ അടയ്ക്കില്ല.  6 വോട്ടുകൾക്കായി 20 ലക്ഷം ഡോളർ (14.8 കോടി രൂപ) വ്യവസായിയായ ആർതർ സോറസിൽ നിന്ന് കടം വാങ്ങി നൽകിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. 

MORE IN WORLD
SHOW MORE