വെളുത്തുള്ളിയെ ഇഞ്ചിയാക്കി; വിഡ്ഢിത്തം; ‘തിരിച്ചറിവില്ലാത്ത പാക് മന്ത്രി’; ട്രോൾ

pakministergarlic
SHARE

വെളുത്തുള്ളിയും ഇഞ്ചിയും തമ്മിൽ മാറിപ്പോകുന്നവരുണ്ടോ? ഈ ആശയക്കുഴപ്പം അത്ര സാധാരണമൊന്നുമല്ലെങ്കിലും ഒരു രാജ്യത്തെ മന്ത്രിക്കു തന്നെ ഇവ തമ്മിൽ മാറിപ്പോകുകയും കുഴപ്പത്തിലാവുകയും ചെയ്താലോ?.

പാക്കിസ്ഥാന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രി ഫവാദ് ചൗധരിയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് കാര്യങ്ങൾ മന്ത്രിയുടെ കൈവിട്ട് പോയത്. പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വിലക്കുറവിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.‌

വെളുത്തുള്ളിയുടെ വില കുറയുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, തുടർന്ന് ഹിന്ദിയിൽ അതിനെ അഡ്രാക് എന്ന് വിളിച്ചു, എന്നാൽ യഥാർത്ഥത്തിൽ ഇഞ്ചിയുടെ പേരായിരുന്നു അത്. മന്ത്രി ശരിക്കും ആശയക്കുഴപ്പത്തിലായി, പിന്നെ വെളുത്തുള്ളിയെ ഇഞ്ചിയെന്ന് വിളിച്ചുതന്നെ കാര്യങ്ങൾ അവസാനിപ്പിച്ചു. മന്ത്രിക്കെതിരെ അതോടെ തുടങ്ങിയ ട്രോളുകളാണ്. ഇപ്പോഴും വിഷയം ട്വിറ്ററിൽ ട്രെന്റിങ്ങാണ്.

MORE IN WORLD
SHOW MORE