മുടി കൊണ്ട് വണ്ടി വലിച്ച് പെട്രോൾ പമ്പിലെത്തിച്ച് യുവതി; കൗതുകകാഴ്ച; വിഡിയോ

hair-new
SHARE

മുടി കൊണ്ട് വണ്ടി തള്ളുന്ന പെൺകുട്ടി. ഷാംപൂവിന്റെ പരസ്യത്തിലെ സീനല്ല. ശരിക്കും നടന്നതാണ്. ലോകമെങ്ങും പെട്രോൾ ക്ഷാമം രൂക്ഷമായിരിക്കുന്നസമയമാണിത്.പെട്രോൾ തീർന്ന വാഹനം വഴിയിൽ നിന്ന് പോയപ്പോൾ‌ തന്റെ മുടി ഉപയോഗിച്ച് പെട്രോൾ പമ്പ് വരെ തള്ളിക്കൊണ്ടു പോകുകയാണ് ലണ്ടിനിൽ ഒരു യുവതി. ഈ കാഴ്ച കണ്ട് തെരുവിലെ യാത്രക്കാരെല്ലാം കൗതുകത്തോടെ നോക്കുന്നുമുണ്ട്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

സാധാരണയായി പെട്രോൾ തീർന്ന് വാഹനം വഴിയിലായാൽ ബ്രേക്ഡൗൺ പുള്ളറുകളുടെ സഹായത്തോടെയാണ് പമ്പിലേക്ക് എത്തിക്കുക. അതിന്റെ ഒന്നും ആവസ്യമില്ല. തന്റെ മുടി തന്നെ ധാരാളം എന്ന് പറഞ്ഞാണ് സാവിക്ക യുവതി ഇതിന് മുതിർന്നത്. സാവിക്ക പെട്രോൾ തീർന്ന വാഹനത്തിലും തന്റെ മുടിയിലുമായി ചങ്ങല കെട്ടി ബന്ധിപ്പിച്ചാണ് വണ്ടി വലിച്ചത്. വണ്ടി കൃത്യം പെട്രോൾ പമ്പ് വരെ എത്തിച്ചാണ് സാവിക്ക് മുടിയുടെ കെട്ട് അഴിച്ചത്. സാവിക്ക ചെയ്തത് പോലെ നമുക്കും ഇത് പരീക്ഷിക്കാം എന്ന് ചിന്തിക്കേണ്ട. അത്ര അനായാസമായ പ്രവൃത്തി അല്ല ഇത്. സാവിക്ക് പ്രൊഫഷനൽ 'ഹെയർ ഹാങ്ങിങ്' ആര്‍ടിസ്റ്റാണ്. 

വിഡിയോ കാണാം: 

MORE IN WORLD
SHOW MORE
Loading...
Loading...