പുടിന് കടുത്ത ചുമ; പേടിക്കേണ്ട, കോവിഡല്ല, ചെറിയ ജലദോഷമെന്ന് പ്രസിഡണ്ട്

putinnew
SHARE

വിഡിയോ കോൺഫറൻസിലൂടെ സുരക്ഷാകൗൺസിലുമായി  സംസാരിക്കുന്നതിനിടെ പലവട്ടം ചുമച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ.  ചെറിയ ജലദോഷമാണ്, മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത കോണ്‍ഫറൻസിങ്ങിനിടെ പുടിൻ പറഞ്ഞു . കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ ഓഫീസിലെ 12ഓളം ഉദ്യോഗസ്ഥർക്ക് കോവിഡ് വന്നതിനെ തുടർന്ന് അദ്ദേഹം സെൽഫ് ഐസൊലേഷനിലായിരുന്നു. ദിവസേന തന്റെ ആരോഗ്യകാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും കോവിഡിനുള്ള ടെസ്റ്റുകൾ മാത്രമല്ല മറ്റു അണുബാധകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. വിഡിയോ കോണ്‍ഫറൻസിങ്ങിനിടെ വാക്സിനേഷന്റെയും റീവാക്സിനേഷന്റെയും പ്രധാന്യത്തെക്കുറിച്ചും പുടിൻ കൗൺസിൽ അംഗങ്ങളെ ഓർമിപ്പിച്ചു. 

കഴിഞ്ഞയാഴ്ചയായിരുന്നു പുടിന്റെ 69ാം ജൻമദിനം. ഓഫീസ് സ്റ്റാഫിനു കോവിഡ് വന്നതോടെ ഔദ്യോഗിക ചർച്ചകളെല്ലാം വിഡിയോ കോൺഫറൻസിലൂടെയാണ് നടത്തുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...