കൊടും ഭീകരരെ ജയിൽ മോചിതരാക്കി താലിബാൻ; ഭയന്ന് ജനങ്ങൾ; ആശങ്ക

taliban-prisoners
കടപ്പാട്; ബിബിസി
SHARE

താലിബാന്‍റെ പുതിയ നയങ്ങളില്‍ അതൃപ്തരായ ജനതയൊന്നാകെ പരസ്യപ്രതികരണം നടത്തുമ്പോഴും നടുക്കുന്ന വാർത്തകൾ അഫ്ഗാനില്‍ അവസാനിക്കുന്നില്ല. കൊടുംഭീകരർ അടക്കമുള്ള കുറ്റവാളികളെ ഒന്നാകെ കാബൂളിലെ ജയിലുകളിൽ നിന്ന് താലിബാൻ മോചിപ്പിച്ചതായി ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ആയിരക്കണക്കിന് തടവുകാരെയാണ് താലിബാൻ സൈന്യം തുറന്ന് വിട്ടത്. മോചിതരായവരിൽ ചിലർ പുൽ-ഇ-ചർക്കി ജയിലിന്റെ ചുമതല ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.  1980കളിൽ റഷ്യൻ അധിനിവേശ കാലം മുതൽ അഫ്ഗാനിസ്ഥാനിലെ ഏറ്റവും കുപ്രസിദ്ധമായ തടവറകളിലൊന്നായതില്‍ സെല്ലുകളിലേക്ക് ബിബിസിയുടെ ജെറമി ബോവനു പ്രവേശനം നൽകി.

അതേസമയം, മുന്‍പും അഫ്ഗാൻ ജയിലിൽ കഴയുന്ന ഐ.എസ് തീവ്രവാദികൾ അടക്കമുള്ള അഞ്ഞൂറോളം ഭീകരരെ തുറന്നുവിട്ടിരുന്നു. ഇതും പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്.സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും വിലക്കിയ താലിബാനിപ്പോള്‍ കൂട്ട്പിടിക്കുന്നത് കൊടും ഭീകരരെയാണ്. ഇക്കൂട്ടര്‍ തമ്മിലുള്ള ഒത്തുചേരല്‍ വലിയ തരത്തിലുള്ള ഭീതിയാണ് ഉയർത്തുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...