മദ്യപിച്ച് ലക്കുകെട്ട് വരൻ വേദിയിൽ; 'സഹിക്കാനായില്ല'; ബന്ധുവിനൊപ്പം വധു ഒളിച്ചോടി

bride-elopes
Courtesy: TLC/UK
SHARE

വിവാഹവേദിയിൽ പ്രതിശ്രുത വരൻ മദ്യപിച്ചെത്തിയതടെ ബന്ധുവിനൊപ്പം ഒളിച്ചോടി വധു. അമേരിക്കയിലാണ് സംഭവം നടന്നത്. മേരിലാന്റിലുള്ള സിയേറിയ എന്ന 24–കാരിയായ വധുവാണ് വരനെ ഉപേക്ഷിച്ചത്. 28–കാരനായ സാമായിരുന്നു സിയേറിയയുടെ വരൻ. എന്നാൽ വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ടാണ് സാമെത്തിയത്. ഇത് സിയേറിയക്ക് സഹിക്കാനായില്ല. അതോടെ ബന്ധുവും മുൻ കാമുകനുമായ ആളിനൊപ്പം ഒളിച്ചോടി പോകാൻ സിയേറയ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൺ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വർഷങ്ങൾ നീണ്ടു നിന്ന പ്രണയബന്ധത്തിനൊടുവിലാണ് സിയേറിയയും സാമും വിവാഹതിരാകാൻ തീരുമാനിച്ചത്. വിവാഹത്തിന് അതിഥിയായി സിയേറിയയുടെ ബന്ധുവായ 21 വയസ്സുകാരൻ കൈല്‍ മാത്രമേ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. 'ഞാൻ വിവാഹ ദിവസം വളരെ അധികം ആകാംക്ഷാഭരിതയായിയരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് വിവാഹദിനം നോക്കി കണ്ടത്. കൈൽ മാത്രമാണ് എനിക്ക് കുടുംബാംഗമായി ഉണ്ടായിരുന്നത്. അതുകൊണ്ടാണ് വിവാഹത്തിൽ അവൻ പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചത്'. സിയേറിയ പറയുന്നു. 

'എന്നാല്‍ വിവാഹവേദിയിലെത്തിയപ്പോൾ തനിക്ക് മദ്യത്തിന്റെ മണം അനുഭവപ്പെട്ടു. ആദ്യം അവഗണിച്ചു. എന്നാൽ സാമിന് തന്റെ മുഖത്തേക്ക് പോലും നോക്കാനാകുന്നില്ലായിരുന്നു. വിവാഹമോതിരം കയ്യിലിട്ടു. കണ്ണുകൾ തുറക്കാനോ, സംസാരിക്കാനോ നേരെ നിൽക്കാനോ സാമിന് ആകുന്നില്ല. താനാകെ വിഷമിച്ചു. തന്റെ നിസ്സഹായാവസ്ഥ കണ്ട് കൈൽ പ്രണയം വെളിപ്പെടുത്തി. നീ വിവാഹം ചെയ്യുന്നത് ഒരു വിഡ്ഢിയെയാണ്. ഇത് നടക്കാൻ പാടില്ല. രക്ഷപ്പെടാനുള്ള സമയമാണ്. . ഒളിച്ചോടി പോകാമെന്ന് കൈൽ സിയേറിയയോട് പറഞ്ഞു. സിയേറിയ അതിന് വഴങ്ങുകയായിരുന്നു'. സംഭവം ഇങ്ങനെയെന്നാണ് റിപ്പോർട്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...