ലോകത്തെ അഭിസംബോധന ചെയ്യണം; യുഎന്നിൽ പ്രസംഗിക്കാൻ അവസരം തേടി താലിബാൻ

pak-taliban
SHARE

ന്യൂയോര്‍ക്കില്‍ ഈ ആഴ്ച നടക്കുന്ന ഐകരാഷ്ട്ര സംഘടനയുടെ സമ്മേളനത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കണമെന്ന് താലിബാന്‍. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎന്‍ അംബാസഡറായി നിയമിക്കുകയും ചെയ്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയ ഗുട്ടെറസിന് കത്തയച്ചു. കത്ത് കിട്ടിയതായി സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് സ്ഥിരീകരിച്ചു. ചൈനയും റഷ്യയും ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിക്കു കത്തു കൈമാറിയെന്നും ഹഖ് പറഞ്ഞു. യുഎന്‍ യോഗം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്കു മുമ്പ് കമ്മിറ്റി ചേരാന്‍ സാധ്യതയില്ലാത്തതിനാല്‍ താലിബാന്‍ വിദേശകാര്യമന്ത്രിക്കു യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണു റിപ്പോര്‍ട്ട്. 

അതേസമയം താലിബാന്‍ പുറത്താക്കിയ മുന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗുലാം ഇസാക്‌സായി ന്യൂയോര്‍ക്കിലുണ്ട്. ഇദ്ദേഹത്തിന്റെ ദൗത്യം അവസാനിച്ചുവെന്നും അഫ്ഗാനെ നിലവില്‍ ഗുലാം ഇസാക്‌സായി പ്രതിനിധീകരിക്കുന്നില്ലെന്നും താലിബാന്റെ കത്തില്‍ പറയുന്നു. എന്നാല്‍ യുഎന്‍ നിയമപ്രകാരം ക്രെഡന്‍ഷ്യല്‍ കമ്മിറ്റി അന്തിമതീരുമാനമെടുക്കും വരെ ഗുലാം ഇസാക്‌സായി തന്നെയാവും പ്രതിനിധിയായി തുടരുക. സെപ്റ്റംബര്‍ 27-ന് അദ്ദേഹം സഭയെ അഭിസംബോധന ചെയ്യും. 1996-2001 കാലയളവില്‍ താലിബാന്‍ ഭരിച്ചപ്പോള്‍ പുറത്താക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിനിധിയാണ് യുഎന്നില്‍ തുടര്‍ന്നത്.  

MORE IN WORLD
SHOW MORE
Loading...
Loading...