കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്; ട്രൂഡോയ്ക്ക് കനത്ത വെല്ലുവിളി

canada-20
ചിത്രം; റോയിട്ടേഴ്സ്
SHARE

കോവിഡ് നാലാം തരംഗം ശക്തമാകുന്നതിനിടെ കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡോ ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. കോവിഡിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ഇത്തവണ കാനഡയില്‍ പ്രചാരണ വിഷയങ്ങളായിരുന്നു.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയും പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് ഇത്തവണ. ഒടുവില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും വോട്ടിങ് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ വംശജനായ  ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടുകളും നിര്‍ണായകമാണ്. 

കോവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടപ്പാക്കിയത് വോട്ടായിമാറുമെന്ന പ്രതീക്ഷയിലാണ് ട്രൂഡോ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം തിരിച്ചടിയാവുമെന്നാണ് സംശയം. രാജ്യത്ത് കോവിഡ് നാലാംതരംഗം വ്യാപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. കാലാവസ്ഥാ വ്യതിയാനവും ഇത്തവണ കാനഡയില്‍ പ്രധാന ചര്‍ച്ചയാണ്. അടുത്തിടെ രാജ്യം കടുത്ത ഉഷ്ണതരംഗത്തെ നേരിട്ടിരുന്നു. താപനില 49.6 ഡിഗ്രി എത്തിയതിനെ തുടര്‍ന്ന് ഒരുഗ്രാമത്തിലെ നിരവധിപേര്‍ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും പരിസ്ഥിതി സംരക്ഷണത്തിനും പ്രധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ പ്രധാന പാര്‍ട്ടികളെല്ലാം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...