വീടിനുള്ളിൽ നാല് പാമ്പുകൾ കെട്ടുപിണഞ്ഞ് കിടക്കുന്നു; അമ്പരപ്പിച്ച് കാഴ്ച; വിഡിയോ

snake-viral
SHARE

പാമ്പിനെ കാണുന്നത് തന്നെ ഭയപ്പെടുത്തുന്നതാണ്. അപ്പോൾ ഒരേ സമയം അഞ്ച് പാമ്പുകളെ കാണുകയാണെങ്കിലോ? അതും നാലെണ്ണം കെട്ടുപിണഞ്ഞ് കിടക്കുന്ന കാഴ്ച. അത്തരത്തിൽ ഒരു കാഴ്ചയാണ് ക്വീൻസ് ലാൻഡ് എന്ന സ്ഥലത്ത് ഉണ്ടായത്. വീട്ടിലെ തുണി അലക്കുന്ന മുറിയിലെ കാഴ്ച കണ്ട് യുവതി പേടിച്ചു.

കൈലി കോട്സിന്റെ വീട്ടിലാണ് ഈ കാഴ്ച. തുണി അലക്കുന്ന മുറിയുടെ ജനലിൽ കെട്ടിപ്പിണഞ്ഞു കിടക്കുകയായിരുന്നു പാമ്പുകൾ. മരപ്പാമ്പുകളാണ് ഇതെന്നാണ് കോട്സ്  പറയുന്നത്. ഒന്നിന് മുകളിൽ മറ്റൊന്നായാണ് ഇവ കിടന്നിരുന്നത്. ഈ പാമ്പുകൾ എല്ലാം കൂടി എന്റെ വീട്ടിൽ കിടന്ന് ഇണ ചേരുകയാണോ എന്നാണ് കോട്സ് വിഡിയോ പങ്കുവച്ച് ചോദിക്കുന്നത്.

നിരവധിപ്പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്. ചിലർ ഇത് കണ്ടിട്ട് പേടിയാകുന്നുവെന്ന് പറയുമ്പോൾ ചിലർ വീട് ഇപ്പോൾ അവർ കയ്യേറിയിരിക്കുകയാണെന്നും നിങ്ങൾ സ്ഥലം വിട്ടോളൂ എന്നുമൊക്കെയാണ് കുറിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...