‘ഇല്ല, തമ്മിൽ തല്ലിയപ്പോൾ ബരാദർ കൊല്ലപ്പെട്ടിട്ടില്ല’; പുതിയ വിഡിയോ പങ്കുവച്ച് താലിബാൻ

taliban-afgan-new-video
SHARE

കൊല്ലപ്പെട്ടുവെന്ന പ്രചാരണം ശക്തമാകുമ്പോൾ താലിബാൻ നേതാവ് അബ്ദുൽ ഗനി ബരാദറിന്റെ പുതിയ വിഡിയോ പങ്കുവച്ച് താലിബാൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ ചെറിയ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അധികാരത്തിന് വേണ്ടി പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ ബരാദർ കൊല്ലപ്പെട്ടെന്ന പ്രചാരണത്തിന്റെ മുനയാെടിക്കുകയാണ് താലിബാൻ ലക്ഷ്യം. മുൻപ് ഇയാളുടെ ഒരു ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. 

കഴിഞ്ഞയാഴ്ച അവസാനത്തോടെയാണ് ബരാദർ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമായയത്. ഇതോടെ ഇരുവിഭാഗങ്ങൾക്കുമിടയിലെ സംഘർഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വർധിച്ചു. കൊട്ടാരത്തിലെ സംഘർഷത്തിൽ മരിച്ചതാകാമെന്ന് ഊഹാപോഹങ്ങൾക്ക് ഇടയാക്കി. എന്നാൽ, സംഘർഷത്തിനു പിന്നാലെ ബരാദർ കാബൂൾ വിട്ട് കാണ്ടഹാറിലേക്ക് പോയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഡിയോ പുറത്തുവന്നത്.

ഇരുപത് വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തെങ്കിലും താലിബാനുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. താലിബാനിലെ വിവിധ സംഘങ്ങൾ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഇപ്പോൾ ഏറ്റുമുട്ടിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് കൊട്ടാരത്തിൽ നടന്നത് വൻ സംഘർഷമായിരുന്നു എന്നും താലിബാൻ നേതാക്കൾ തമ്മിൽ ആയുധങ്ങളുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കാബൂൾ പിടിച്ചടക്കി ഒരു മാസം പിന്നിട്ടിട്ടും താലിബാന് ഒരു സർക്കാരുക്കാണ്ടാക്കാൻ സാധിച്ചിട്ടില്ല. ചില നേതാക്കൾ ഒളിവിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...