ഒറ്റ ദിവസം കൊണ്ട് 1400 ഡോൾഫിനുകളെ കശാപ്പ് ചെയ്ത് ഡെൻമാർക്ക്; വ്യാപക പ്രതിഷേധം

dolphins-15
ചിത്രം കടപ്പാട്; ദി സൺ
SHARE

ഒറ്റ ദിവസം കൊണ്ട് 1400 ഡോൾഫിനുകളെ കൊന്നുകളഞ്ഞ ഡെൻമാർക്ക് സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കൻ ആർചിപലാഗോയിൽ നടന്ന ഏറ്റവും വലിയ ഡോൾഫിൻ കൂട്ടക്കുരുതിയാണിതെന്ന് സംരക്ഷണ പ്രവർത്തകർ പറയുന്നു.

അതേസമയം വേട്ടക്കാരൻ തിമിംഗലങ്ങളെയാണ് കൊന്നതെന്നും ഡോൾഫിനുകളെ അല്ലെന്നുമുള്ള നിലപാടാണ് ഡെൻമാർക്ക് സർക്കാരിന്. ഫറോ ഐലൻഡിലായിരുന്നു ഡോൾഫിനുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.

ഇത്രയധികം ഡോൾഫിനുകളെ ഇതാദ്യമായാണ് കൊല്ലുന്നതെന്ന് ദ്വീപ് നിവാസികളും പറയുന്നു. അരലക്ഷം ജനങ്ങളാണ് ദ്വീപിൽ താമസിക്കുന്നത്. ഡോൾഫിനുകളെ ഇങ്ങനെ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്നത് പ്രാകൃതമാണെന്നാണ് ദ്വീപുവാസികളിൽ ഭൂരിഭാഗം പേരും പറയുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...