ഇസ്രയേലിനെ നാണംകെടുത്തിയ തുരങ്ക ജയിൽ ചാട്ടം; നാലുപേരെ കിട്ടി; ഇനി 2 പേർ

isreal-palasthine-jail
SHARE

ഇസ്രയേലിന്റെ കണ്ണുവെട്ടിച്ച് ജയിലിൽ തുരങ്കം ഉണ്ടാക്കി അതുവഴി രക്ഷപ്പെട്ട ആറ് പലസ്തീൻ തടവുകാരിൽ നാലുപേരെ പിടികൂടി. ഇസ്രയേൽ സ്പെഷൽ പൊലീസാണ് ഇവരെ കണ്ടെത്തിയത്.വടക്കൻ ഇസ്രയേലിലെ അതീവ സുരക്ഷിതമായ ഗിൽബോവ തടവറയിൽ നിന്നാണു കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തടവുപുള്ളികൾ രക്ഷപ്പെട്ടത്. ഇസ്രയേലിന്റെ മിടുക്കിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഈ രക്ഷപെടൽ മാറിയിരുന്നു. ഇതോടെ ഇവരെ കണ്ടെത്താൻ വ്യാപക തിരച്ചിലാണ് നടന്നത്.

തടവുപുള്ളികളിലെ പ്രമുഖനായ സാകാരിയ സുബൈദി, മഹ്മൂദ് അർദാ എന്നിവരെ ക്ഫാർ ടവോർ എന്ന ഗ്രാമത്തിൽ ഒരു പാർക്കിങ് ഗ്രൗണ്ടിൽ നിന്നാണു പിടികൂടിയത്. ഇവിടെ ഒരു ട്രക്കിനു കീഴിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യാക്കൂബ് മുഹമ്മദ് ഖദ്രി, മുഹമ്മദ് അർദാ എന്ന മറ്റു രണ്ടുപേരെ നസ്റത്തിൽ നിന്നും പൊലീസ് പിന്നീട് പിടികൂടി. മുനാദിൽ നഫായാത്, ഇഹാം കഹാംജി എന്നിവരെ ഇനിയും പിടികൂടാൻ ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. ഒരാഴ്ചയായി ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് വൻ തിരച്ചിലാണ് ഇതിനായി നടത്തിയത്.

വലിയ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലാണ് ഇസ്രയേലിന്റെ ഗിൽബോവ ജയില്‍. സെല്ലിലെ ശുചിമുറിയിൽ തുരങ്കം നിർമിച്ച പ്രതികൾ, ജയിലിലെ ഇടനാഴിവഴി രക്ഷപ്പെടുകയായിരുന്നു. ജയിൽ നിർമാണ സമയത്താണ് ഈ ഇടനാഴികളുണ്ടാക്കിയതെന്ന് സേനാ കമാൻഡർ അരിക് യാകോവ് രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...